KeralaNEWS

ബസിൽ യുവതിയെ കടന്നു പിടിച്ച യുവാവ് അറസ്റ്റിൽ

എരുമേലി: ബസിൽ യുവതിയെ കടന്നു പിടിച്ച യുവാവ് അറസ്റ്റിൽ.പത്തനംതിട്ട മല്ലപ്പള്ളി തുരുത്തിക്കാട് ഭാഗത്തു കൊല്ലം പറമ്ബില്‍ മനോജി (35) നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
 കഴിഞ്ഞദിവസം വൈകുന്നേരം ആറോടുകൂടി എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡില്‍ നിന്നു ബസില്‍ വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയോട് ബസിനുള്ളില്‍ വച്ച്‌ ഇയാൾ അപമര്യാദയായി സംസാരിക്കുകയും പിന്നീട്  കടന്നുപിടിക്കുകയുമായിരുന്നു.
യാത്രക്കാർ ബഹളം വച്ചതോടെ ബസ് ജീവനക്കാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് എരുമേലി പോലീസ്  ഇയാൾക്കെതിരെ കേസെടുത്തു.എരുമേലി സ്റ്റേഷൻ എസ്‌ഐ ശാന്തി കെ. ബാബു, എസ്‌ഐ സുനില്‍കുമാര്‍, എഎസ്‌ഐമാരായ സിബിമോൻ, ടൈലി മോള്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Back to top button
error: