Month: January 2024
-
NEWS
അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ; പ്രത്യേക അവധി ഉത്തരവുമായി മൗറീഷ്യസ് സര്‍ക്കാർ
പോർട്ട് ലൂയിസ്: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് പ്രത്യേക അവധി ഉത്തരവുമായി മൗറീഷ്യസ് സര്‍ക്കാര്‍. ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനെ അടയാളപ്പെടുത്തുന്ന പ്രാദേശിക പരിപാടിയില്‍ പങ്കെടുക്കാനായി ഈ അവധി വിനിയോഗിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഇന്ത്യൻ വംശജരുടെ സാന്നിധ്യംകൊണ്ടു ശ്രദ്ധേയമാണ് മൗറീഷ്യസ് . ജനസംഖ്യയിൽ എഴുപതു ശതമാനത്തോളം ഇന്ത്യൻ വംശജരാണ്.അതിൽ അമ്പതു ശതമാനത്തിലേറെ ജനങ്ങൾ ഹിന്ദുമത വിശ്വാസികളുമാണ്. ഇന്ത്യൻ മാഹാസമുദ്രത്തിലെ ദ്വീപ് രാജ്യമാണ് മൗറീഷ്യസ്.ആഫ്രിക്കൻ വൻകരയിൽപ്പെടുന്ന ഈ രാജ്യം തെക്കുപടിഞ്ഞാറൻ ഇന്ത്യൻ തീരത്തുനിന്നും 3,943 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.മൗറീഷ്യസ് ദീപ് കൂടാതെ കാർഗദോസ് കാരാജോസ്, രോദ്രിഗിയസ്, അഗലേഗ എന്നീ ദ്വീപസമൂഹങ്ങളും ഈ രാഷ്ട്രത്തിൽ ഉൾപ്പെടുന്നു. 2040 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മൗറീഷ്യസ്സിന്റെ തലസ്ഥാനം പോർട്ട് ലൂയിസ് ആണ്.
Read More » -
Kerala
രാമ പ്രതിഷ്ഠാ ദിനത്തില്‍ രാമനാമം ജപിക്കണം, വിളക്ക് തെളിയിക്കണം’: വിഡിയോയുമായി കെഎസ് ചിത്ര
അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ദിവസം രാമനാമം ജപിച്ചും വിളക്കു തെളിയിച്ചും ആഘോഷിക്കണമെന്ന് ഗായിക കെഎസ് ചിത്ര. അയോധ്യയില്‍ പ്രതിഷ്ഠാദിനം ജനുവരി 22ന് നടക്കുമ്ബോള്‍ ഉച്ചയ്ക്ക് 12.20ന് ശ്രീരാമ, ജയരാമ, ജയജയ രാമ എന്ന രാമമന്ത്രം എല്ലാവരും ജപിച്ചുകൊണ്ടിരിക്കണം. അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാഭാഗത്തും തെളിയിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവര്‍ക്കും പരിപൂര്‍ണമായി ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. – ചിത്ര വീഡിയോയിൽ പറയുന്നത്. ഗായികയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.അതേസമയം വിഡിയോ വൈറലായതോടെ നിരവധി പേരാണ് ചിത്രയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തുന്നത്.മുസ്ലീം ദേവാലയം തകര്‍ത്താണ് അവിടെ രാമക്ഷേത്രം പണിതതെന്നും ചിത്രയുടെ പരസ്യമായ ആഹ്വാനം അവര്‍ മതേതര ചിന്തയുള്ളവരല്ലെന്ന് തെളിയിക്കുന്നതാണെന്നും സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം അയോധ്യയില്‍ നിന്നുള്ള അക്ഷതം കെഎസ് ചിത്ര സ്വീകരിച്ചിരുന്നു. രാഷ്ട്രീയ സ്വയം സേവക് സംഘം എറണാകുളം വിഭാഗ് സഹകാര്യവാഹ് രാജേഷ് ആണ് വീട്ടിലെത്തി ചിത്രയ്ക്ക് അക്ഷതം നല്‍കിയത്. കൂടാതെ ലഘുലേഖയും…
Read More » -
Kerala
സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി
പത്തനംതിട്ട: സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി.തൈപ്പൊങ്കല്‍, മകരവിളക്ക് എന്നിവ പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലാണ് അവധി.
Read More » -
India
സന്തോഷ വാർത്ത! പാർട്ട് ടൈം ജോലിക്കാർക്കും ഡെലിവറി ബോയ്‌സിനും ഇനി പിഎഫ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ, കേന്ദ്രത്തിന്റെ പുതിയ നിയമം വരുന്നു
ആമസോൺ, ഫ്ലിപ്കാർട്ട്, സൊമാറ്റോ, സ്വിഗ്ഗി, ഒല-ഊബർ ഡ്രൈവർമാർ തുടങ്ങിയ ഇ-കൊമേഴ്‌സ് കമ്പനികളിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും ഡെലിവറി ബോയ്‌സിനും സന്തോഷവാർത്ത. കരാർ വഴിയോ തേർഡ് പാർട്ടി വഴിയോ ജോലി ചെയ്യുന്ന ഈ തൊഴിലാളികൾക്ക് ഇനി ഇഎസ്‌ഐ, അപകട ഇൻഷുറൻസ് എന്നിവയുടെ ആനുകൂല്യം ലഭിക്കും. കേന്ദ്ര സർക്കാർ ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കർ നിയമം ഉടൻ കൊണ്ടുവരാൻ പോകുന്നു. ദിവസേന രണ്ട്, മൂന്ന്, നാല് അല്ലെങ്കിൽ അഞ്ച് മണിക്കൂർ ഈ കമ്പനികളിൽ ജോലി ചെയ്യുന്ന ഡെലിവറി ബോയ്‌സിനും ഡ്രൈവർമാർക്കും എംപ്ലോയീസ് സ്റ്റേറ്റ് പ്രൊവിഡന്റ് ഫണ്ട് സ്കീമിന് കീഴിൽ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. ഇ-ശ്രാം പോർട്ടൽ അനുസരിച്ച്, രാജ്യത്ത് ഗിഗ് തൊഴിലാളികളുടെ എണ്ണം നിലവിൽ 10 കോടിയോളം വരും. അസംഘടിത മേഖലകളിലും കാർഷിക മേഖലയിലും കടകളിലും ദിവസേന രണ്ട് മുതൽ നാല് മണിക്കൂർ വരെ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇതുവരെ ഒരു തരത്തിലുള്ള ആനുകൂല്യവും ലഭിക്കുന്നില്ല. ഇപിഎഫ്,…
Read More » -
NEWS
കേരളത്തിലേക്ക് കൂടുതൽ സബേർബൻ ട്രെയിനുകൾ വരുന്നു, 4 നഗരങ്ങളിലേക്ക് പുതിയ റെയിൽപാത; ലിസ്റ്റിൽ മലപ്പുറം, മഞ്ചേരി, കൊടുങ്ങല്ലൂർ, നെടുമങ്ങാട്
റെയിൽപാതയില്ലാത്ത, അരലക്ഷത്തിനു മേൽ ജനസംഖ്യയുള്ള നഗരങ്ങളിലേക്ക് പുതിയ റെയിൽപാത നിർമിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയിൽ കണ്ണുനട്ട് മലപ്പുറവും മഞ്ചേരിയും കാത്തിരിപ്പു തുടങ്ങിയിട്ട് നാളേറെയായി. പി.എം ഗതിശക്തി എന്ന പേരിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയിൽ നിലവിൽ രാജ്യത്തെ 55 നഗരങ്ങളിലേക്കു റെയിൽപാത നിർമിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. 95 നഗരങ്ങളാണ് ആദ്യഘട്ടമെന്ന നിലയിൽ പരിഗണിച്ചിരുന്നത്. ഇക്കൂട്ടത്തിൽ കേരളത്തിൽനിന്നുള്ള 4 നഗരങ്ങളെ പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം, മഞ്ചേരി, കൊടുങ്ങല്ലൂർ, നെടുമങ്ങാട് എന്നിവയാണവ. അടുത്ത ഘട്ടത്തിൽ മട്ടന്നൂരിനെ ഉൾപ്പെടുത്താൻ സാദ്ധ്യതയുണ്ട്. ജനസംഖ്യ കൂടുതലുള്ള പ്രധാന നഗരങ്ങൾ നിലവിലുള്ള റെയിൽവേ ലൈനിൽ നിന്നോ സ്റ്റേഷനിൽ നിന്നോ 5 കിലോമീറ്ററിലധികം ദൂരത്താണെങ്കിൽ പരിഗണിക്കാം എന്നതാണ് ഇക്കാര്യത്തിൽ കേന്ദ്രനയം. നിലവിൽ സാധ്യതാ പട്ടികയിലുള്ള കേരളത്തിലെ 4 നഗരങ്ങളിൽ റെയിൽവേ ബോർഡിന്റെ കണക്കനുസരിച്ച് ജനസംഖ്യ ഇങ്ങനെയാണ്: മലപ്പുറം (1,01,386), മഞ്ചേരി (97,102), കൊടുങ്ങല്ലൂർ (60,190), നെടുമങ്ങാട് (60,161). തമിഴ്നാട്ടിലെ വാൽപാറയും കമ്പവും പട്ടികയിലുണ്ട്. സർവേ നടത്തി നിൽത്തിവച്ച നിർദിഷ്ട…
Read More » -
India
അയോധ്യയിൽ 14 ലക്ഷം വിളക്കുകൾ കൊണ്ട് ശ്രീരാമന്റെ ഛായാചിത്രം, രാമക്ഷേത്രം ഉദ്ഘാടനത്തിന് മുന്നോടിയായി അത്ഭുതം തീർത്ത് കലാകാരൻ; വീഡിയോ കാണാം
ജനുവരി 22-ന് അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിനു മുന്നോടിയായി മൊസൈക് കലാകാരനായ അനിൽകുമാറിന്റെ നേതൃത്വത്തിൽ 14 ലക്ഷം വിളക്കുകൾ ഉപയോഗിച്ച് ശ്രീരാമന്റെ വലിയ ഛായാചിത്രം ഒരുക്കി. രാമന്റെ ഛായാചിത്രത്തിൽ ഭക്തർ വിളക്ക് കൊളുത്തുന്നുമുണ്ട്. ‘ജയ് ശ്രീറാം’ എന്ന് വിളക്കുകൾ ഉപയോഗിച്ച് എഴുതിയിട്ടുണ്ട്. #WATCH | Ayodhya, Uttar Pradesh: Drone visuals of Lord Ram portrait prepared by Mosaic artist Anil Kumar using 14 lakh diyas at Saket Mahavidyalaya (Courtesy: Office of Ashwini Chaubey) pic.twitter.com/62XnuHHMbS — ANI (@ANI) January 13, 2024 ചരിത്ര സംഭവത്തിന് ആതിഥേയത്വം വഹിക്കാൻ അയോധ്യ അക്ഷരാർഥത്തിൽ ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങളും ഛായാചിത്രത്തിലുണ്ട് ജനുവരി 22ന് ശ്രീകോവിലിനുള്ളിൽ രാം ലല്ലയുടെ വിഗ്രഹം സ്ഥാപിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. പ്രാൺ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായുള്ള ആത്മീയ…
Read More » -
Local
കോഴിക്കോട് കനോലി കനാലില്‍ കണ്ടത് കുതിരവട്ടം പറയഞ്ചേരി സ്വദേശി രജിതയുടെ മൃതദേഹം, പോസ്റ്റ്‌മോര്‍ട്ടം നാളെ
കോഴിക്കോട്: സരോവരം പാര്‍ക്കിന് സമീപം കനോലി കനാലില്‍ കാണപ്പെട്ട സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കുതിരവട്ടം പറയഞ്ചേരി സ്വദേശി രജിതയുടെ മൃതദേഹം ആണ് കനാലില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കാണ് കമിഴ്ന്ന് കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടെത്തിയത്. കനാലിന് നടുവിലൂടെ ഒഴുകിപ്പോകുന്ന നിലയില്‍ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നടക്കാവ് പൊലീസും ബീച്ച് ഫയര്‍ സ്റ്റേഷന്‍ യൂണിറ്റും എത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നാളെ നടത്തും.
Read More » -
Kerala
”കിന്നാരത്തുമ്പിക്ക് കിട്ടയ പ്രതിഫലം 25,000 രൂപ; തിരക്കഥയിലില്ലാത്ത രംഗങ്ങള്‍ ഷൂട്ട് ചെയ്യും, അത് വേറെ സിനിമകളില്‍ ഉപയോഗിക്കും, പറ്റിക്കപ്പെട്ടു”
കോഴിക്കോട്: നായികമാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാറില്ലെന്നും അതു തുറന്നുപറയാന്‍ ചിലര്‍ക്ക് നാണക്കേടാണെന്നും ഷക്കീല. കോഴിക്കോട് നടക്കുന്ന സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. പൈസയുടെ വിലയറിയാത്ത ഒരു കാലമുണ്ടായിരുന്നു. കിന്നാരത്തുമ്പി എന്ന സിനിമയില്‍ അഞ്ചു ദിവസത്തേക്ക് ഇരുപത്തി അയ്യായിരം രൂപ പ്രതിഫലം ലഭിച്ചു. ആ സിനിമ പക്ഷേ വലിയ ഹിറ്റായി. അതിനുശേഷം ‘കാതര’ സിനിമ വന്നു. പത്തു ദിവസം ഷൂട്ട് ഉണ്ടായിരുന്നു. അതിന് ഒരു ദിവസം തനിക്കുലഭിച്ചത് പതിനായിരം രൂപയാണെന്നും ഷക്കീല പറഞ്ഞു. ”ഒരു സിനിമയുടെ ഷൂട്ട് ആലപ്പുഴയായിരുന്നു. എനിക്കു ഇവിടുത്തെ ഭക്ഷണം പിടിക്കാത്തതുകൊണ്ട് ചെന്നൈയില്‍ പോകണമെന്ന് പുതിയ സിനിമയുടെ ആളുകളോട് പറഞ്ഞു. ഞാന്‍ വെറുതെ ചോദിച്ചു, ഒരു ലക്ഷം നല്‍കാമോ? അവര്‍ എതിരൊന്നും പറയാതെ അത് സമ്മതിച്ചു, അപ്പോള്‍ത്തന്നെ പൈസയും തന്നു. മൂന്നു ദിവസം ഷൂട്ട് ചെയ്ത് നാലാം ദിവസം വിമാനടിക്കറ്റും നല്‍കി. പിന്നീട് ഷൂട്ട് കഴിഞ്ഞ ശേഷം രണ്ടു ലക്ഷം രൂപ അധികവും തന്നു. ഒരു ദിവസം എന്റെ പ്രതിഫലം…
Read More » -
Crime
കാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
കോഴിക്കോട്: കാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. പേരാമ്പ്ര എരവട്ടൂര്‍ സ്വദേശി ബിജു (43) ആണ് മരിച്ചത്. വെള്ളിയഴ്ച വടകര ദേശീയപാതയില്‍ മീത്തലെ മുക്കാളിയില്‍ വച്ച് ഉച്ചയോടെയാണു ബിജു ആത്മഹത്യാശ്രമം നടത്തിയത്. കാറില്‍നിന്നു പുക ഉയരുന്നതു കണ്ട നാട്ടുകാര്‍ കാറിന്റെ ചില്ലു തകര്‍ത്തു ബിജുവിനെ പുറത്തെടുത്തു ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. മാഹി കാനറാ ബാങ്ക് ജീവനക്കാരനാണ് ബിജു. പെട്രോള്‍ കൊണ്ടുവന്ന കന്നാസ് പൊലീസ് കണ്ടെടുത്തിരുന്നു. അതേസമയഗ, തീപിടിച്ച കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. തിരുവമ്പാടി ചപ്പാത്ത് കടവില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പുന്നക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാരുതി ആള്‍ട്ടോ കാറാണ് കത്തി നശിച്ചത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയെന്നാണ് പൊലീസിന്റെ സംശയം. വെള്ളിയാഴ്ച രാത്രി 12ന് ഇതുവഴി പോയ ബൈക്ക് യാത്രികനാണ് കാര്‍ കത്തുന്നത് കണ്ടത്. ഇയാള്‍ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. തീ…
Read More » -
India
സ്റ്റാലിന്റെ ഭാര്യയ്ക്കും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണം; അക്ഷതം കൈമാറി സംഘ്പരിവാര്‍ നേതാക്കള്‍
ചെന്നൈ: ജനുവരി 22ന് അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഭാര്യയ്ക്കും ക്ഷണം. ദുര്‍ഗ സ്റ്റാലിനെ ആര്‍.എസ്.എസ്-വി.എച്ച്.പി നേതാക്കള്‍ ചെന്നൈയിലെ വസതിയിലെത്തി ഔദ്യോഗികമായി ക്ഷണിക്കുകയായിരുന്നു. വി.എച്ച്.പിയുടെയും ആര്‍.എസ്.എസ്സിന്റെയും തമിഴ്നാട് സംസ്ഥാന നേതാക്കളാണ് അവരെ സന്ദര്‍ശിച്ചത്. അക്ഷതവും ഔദ്യോഗിക ക്ഷണവും അവര്‍ ദുര്‍ഗയ്ക്കു കൈമാറി. മറ്റൊരവസരത്തില്‍ അയോധ്യ സന്ദര്‍ശിക്കുമെന്ന് അവര്‍ അറിയിച്ചതായാണു വിവരം. കഴിഞ്ഞ വര്‍ഷം ദുര്‍ഗ സ്റ്റാലിന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത് വാര്‍ത്തയായിരുന്നു. 2023 ആഗസ്റ്റിലാണ് അവര്‍ ഗുരുവായൂരിലെത്തി സ്വര്‍ണ കിരീടം അര്‍പ്പിച്ചത്. 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ കിരീടമായിരുന്നു ഇത്. ഇതിനു പുറമെ ക്ഷേത്രത്തിനായി മറ്റു സംഭാവനകളും നല്‍കിയാണ് അവര്‍ മടങ്ങിയത്. സഹോദരി ജയന്തിക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമായിരുന്നു സന്ദര്‍ശനം. അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബി.ജെ.പി ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടു രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നാണ് പ്രതിപക്ഷ സഖ്യമായ ‘ഇന്‍ഡ്യ’ മുന്നണി ആരോപിക്കുന്നത്. ചടങ്ങിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും സോണിയ ഗാന്ധിക്കുമെല്ലാം ക്ഷണമുണ്ടായിരുന്നെങ്കിലും…
Read More »