Month: January 2024

  • Kerala

    പ്രതിയെ ‘കുനിച്ചുനിര്‍ത്തി കൂമ്പിനിടിച്ച്’ എസ്.ഐ; പോലീസ് സ്റ്റേഷനില്‍നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം

    എറണാകുളം: പോലീസ് സ്റ്റേഷനില്‍നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. അമ്പലമേട് പോലീസ് സ്റ്റേഷനില്‍നിന്ന് ഒരുവര്‍ഷം മുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്നതിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം, സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കിടയിലെ പടലപ്പിണക്കത്തിന്റെ ഭാഗമായാണ് ഒരുവര്‍ഷം മുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് സൂചന. കസ്റ്റഡിയിലെടുത്ത പ്രതിയെ എസ്.ഐ. കുനിച്ചുനിര്‍ത്തി മര്‍ദിക്കുന്നതാണ് പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളിലുള്ളത്. പലതവണയായി പ്രതിയെ മര്‍ദിക്കുന്നതും ഇയാള്‍ക്ക് നേരേ ക്ഷോഭിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ എസ്.ഐയെ തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 2023 ജനുവരി 23-നായിരുന്നു ഈ സംഭവം. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയെന്ന പരാതിയിലാണ് ഈ പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നത്. ഇയാള്‍ക്കെതിരേ വധശ്രമം അടക്കം ചുമത്തി കേസെടുത്തിരുന്നതായാണ് വിവരം. ഈ ദൃശ്യങ്ങളിലുള്ള അതേ എസ്.ഐ. തന്നെയാണ് അമ്പലമേട് സ്റ്റേഷനില്‍ ഇപ്പോഴും ചുമതലയിലുള്ളത്. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ സ്റ്റേഷനില്‍ എസ്.ഐയും ചില പോലീസുകാരും തമ്മിലുള്ള പടലപ്പിണക്കമാണെന്നാണ് സൂചന. മണ്ണുമാഫിയയുമായുള്ള ബന്ധം ആരോപിച്ച് നേരത്തെ ചില പോലീസുകാര്‍ക്കെതിരേ…

    Read More »
  • Kerala

    പ്രധാനമന്ത്രി തൃപ്രയാറും ദര്‍ശനം നടത്തിയേക്കും; ക്ഷേത്രത്തില്‍ ഇന്ന് സുരക്ഷാ പരിശോധന

    തൃശൂര്‍: ജനുവരി 17ന് ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലും ദര്‍ശനം നടത്തിയേക്കും. ഗുരുവായൂരില്‍നിന്നു റോഡ് മാര്‍ഗം തൃപ്രയാറിലെത്തുമെന്നാണ് വിവരം. തൃപ്രയാര്‍ ക്ഷേത്രത്തില്‍ പൊലീസ് ഇന്ന് സുരക്ഷാ പരിശോധന നടത്തും. 17ന് രാവിലെ 8ന് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി, 8.45ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമെന്നായിരുന്നു നേരത്തേയുള്ള വിവരം. 16നാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുക. തിരഞ്ഞെടുപ്പ് ഏകോപനത്തിനുള്ള ബിജെപി ബൂത്തുകളുടെ സമിതിയായ ‘ശക്തികേന്ദ്ര’യുടെ ചുമതലയുള്ളവരുടെ യോഗത്തില്‍ പങ്കെടുക്കും. 7000 ശക്തികേന്ദ്ര പ്രമുഖന്മാരാണ് കേരളത്തിലുള്ളത്. യോഗത്തിനു ശേഷം 16ന് രാത്രി കൊച്ചി നഗരത്തില്‍ റോഡ് ഷോയില്‍ പങ്കെടുക്കും. ശേഷം വില്ലിങ്ഡന്‍ ഐലന്‍ഡിലെ താജ് ഹോട്ടലില്‍ അന്ന് താമസിക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 17നു രാവിലെ 8നു ഹെലികോപ്റ്ററില്‍ ഗുരുവായൂരില്‍ എത്തുന്ന പ്രധാനമന്ത്രി, ക്ഷേത്രദര്‍ശനത്തിനും വിവാഹച്ചടങ്ങിനും ശേഷം തിരികെ കൊച്ചിയിലെത്തും. കൊച്ചിന്‍ ഷിപ്യാഡില്‍ രണ്ടു സുപ്രധാന വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 10.30നു നിര്‍വഹിച്ച്…

    Read More »
  • India

    ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2 സീറ്റില്‍ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി; കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങള്‍ പരിഗണനയില്‍

    ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് ഭരണത്തിലുള്ള കര്‍ണാടകയില്‍ നിന്നും തെലങ്കാനയില്‍ നിന്നുമായി രണ്ടു സീറ്റില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക കോണ്‍ഗ്രസ് ഘടകത്തെ അറിയിക്കാതെ, എഐസിസി കര്‍ണാടകയിലെ കൊപ്പല്‍ ലോക്‌സഭാ മണ്ഡലത്തില്‍ സര്‍വേ നടത്തിക്കഴിഞ്ഞതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കൊപ്പലിനു പുറമേ തെലങ്കാനയിലെ മറ്റൊരു സീറ്റിലും പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുമെന്നാണ് വിവരം. എന്നാല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കര്‍ണാടകയിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലകളിലൊന്നാണ് കൊപ്പല്‍. ജില്ലയിലെ 8 നിയമസഭാ മണ്ഡലങ്ങളില്‍ 6 എണ്ണത്തില്‍ കോണ്‍ഗ്രസാണ്. എഐസിസി നടത്തിയ സര്‍വേയില്‍ കൊപ്പല്‍ പ്രിയങ്കാ ഗാന്ധിക്ക് സുരക്ഷിതമായ സീറ്റാണെന്ന് കണ്ടെത്തിയെന്നാണ് വിവരം. നിലവില്‍ ബിജെപിയുടെ കാരാടി സംഗണ്ണയാണ് കൊപ്പല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. മുന്‍പ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കര്‍ണാടകയിലെ ചിക്കമംഗളൂരു ലോക്സഭാ സീറ്റില്‍ നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു. 1999-ല്‍ കര്‍ണാടകയിലെ ബല്ലാരി മണ്ഡലത്തില്‍ നിന്ന് അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിനെതിരെ…

    Read More »
  • Kerala

    ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് സൗകര്യമൊരുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി

    തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനു സൗകര്യമൊരുക്കാമെന്നു വാഗ്ദാനം ചെയ്ത് ഭക്തരുടെ പക്കല്‍നിന്നു പണം തട്ടിയയാള്‍ അറസ്റ്റില്‍. മണക്കാട് കടിയപട്ടണം ലെയ്ന്‍ സീതനിവാസില്‍ ശരവണന്‍(33) ആണ് അറസ്റ്റിലായത്. ഇരുപതിലധികം ഭക്തരില്‍നിന്ന് വി.ഐ.പി. ദര്‍ശനം നടത്തിക്കൊടുക്കാമെന്നു വാഗ്ദാനംചെയ്ത് ഇയാള്‍ 11500 രൂപ തട്ടിച്ചെടുത്തു. ഭക്തരാണ് ഫോര്‍ട്ട് പോലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ ക്ഷേത്രത്തില്‍ മുന്‍പ് ദിവസവേതനത്തില്‍ താത്കാലികജോലി ചെയ്തിരുന്നു. അന്നും ഇയാള്‍ക്കെതിരേ പണംവാങ്ങി ദര്‍ശനം നടത്തിക്കൊടുക്കുന്നുവെന്ന് പരാതിയുണ്ടായിരുന്നു. ഇതോടെയാണ് ജോലിയില്‍നിന്നു പിരിച്ചുവിട്ടത്. മലേഷ്യയിലായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഇവിടെയെത്തിയശേഷം തട്ടിപ്പു വീണ്ടും തുടരുകയായിരുന്നു.  

    Read More »
  • Kerala

    ക്രൈസ്തവ വിദ്വേഷം പ്രചരിപ്പിക്കുന്നു, സൗഹൃദം കാണിക്കുമ്പോഴും ശത്രുതാപരമായ നീക്കം; ബി.ജെ.പിയെ കടന്നാക്രമിച്ച് കെ.സി.ബി.സി.

    കൊച്ചി: ബിജെപിക്കെതിരെ ആഞ്ഞടിച്ച് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാദര്‍ ജേക്കബ് പാലക്കപ്പള്ളി. ദീപിക പത്രത്തിലെഴുതിയ ലേഖനത്തിലാണ് രൂക്ഷ വിമര്‍ശനം. സൗഹൃദം കാണിക്കുമ്പോഴും ശത്രുതാപരമായ നീക്കങ്ങള്‍ തുടരുന്നുവെന്നും സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങള്‍ ക്രൈസ്തവ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ബിജെപിയുടെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയുന്നുവെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അതിക്രമങ്ങള്‍ കൂടുതലെന്നും ഫാദര്‍ ജേക്കബ് ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. വിരുന്നൊരുക്കി ക്രൈസ്തവരുമായി അടുക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇതിനെ സഭകള്‍ അങ്ങോട്ട് പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. മണിപ്പൂരില്‍ ഗോത്ര കലാപത്തിനിടെയെന്ന പേരില്‍ ക്രിസ്ത്യാനികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു, മതപരിവര്‍ത്തനം നിയമം, കേന്ദ്ര ബാലാവകാശ കമ്മീഷന്‍ നിയമം എന്നിവയെല്ലാം ക്രൈസ്തവര്‍ക്കെതിരെ ദുരുപയോഗം ചെയ്യുന്നു. ഇവയെ ഉപയോഗിച്ച് ക്രൈസ്തവ സ്ഥാപനങ്ങളെ വേട്ടയാടുന്നു. ഇതേ ബിജെപി യുടെ രാഷ്ട്രീയ നിലപാടാണ് ചോദ്യം ചെയ്യുന്നതെന്നും ലേഖനത്തില്‍ പറയുന്നു. വിരുന്നൊരുക്കി ക്രൈസ്തവരുമായി അടുക്കാന്‍ പ്രധാനമന്ത്രി അടക്കം കാലങ്ങളായി ശ്രമിക്കുന്നു, കേരളം പോലെ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലാണ് ഇത്…

    Read More »
  • Kerala

    സിംഹാസനത്തില്‍ ഇരിക്കുന്നത് അധികാരത്തിന്റെ രുചി അറിഞ്ഞവര്‍; എം.ടിക്കു പിന്നാലെ വിമര്‍ശനവുമായി മുകുന്ദനും

    കോഴിക്കോട്: എം.ടി.വാസുദേവന്‍ നായര്‍ക്കു പിന്നാലെ, രാഷ്ട്രീയ വിമര്‍ശനവുമായി സാഹിത്യകാരന്‍ എം.മുകുന്ദനും. തിരഞ്ഞെടുപ്പ് ഇനിയും വരുമെന്നും ചോരയുടെ മൂല്യം ഓര്‍ക്കണമെന്നും ഇതു ഓര്‍ത്തുകൊണ്ടാകണം വോട്ടു ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ”നാം ജീവിക്കുന്നത് കിരീടങ്ങള്‍ വാഴുന്ന കാലത്ത് ആണ്. ചോരയുടെ പ്രാധാന്യം കുറഞ്ഞു വരുന്നു. സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞവരാണ്. അവരോട് പറയാനുള്ളത് സിംഹാസനത്തില്‍ നിന്ന് ഒഴിയൂ എന്നാണ്. ജനം പിന്നാലെയുണ്ട്” കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് (കെഎല്‍എഫ്) മുകുന്ദന്റെ വിമര്‍ശനം. ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നായിരുന്നു എം.ടി.വാസുദേവന്‍ നായരുടെ വിമര്‍ശനം. അധികാരം ആധിപത്യമോ സര്‍വാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതി. അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തം പണ്ടേ കുഴിവെട്ടി മൂടിയെന്നും കെഎല്‍എഫില്‍ മുഖ്യാതിഥിയായി നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം തുറന്നടിച്ചിരുന്നു. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു എംടിയുടെ വിമര്‍ശനം. എംടിയുടെ വിമര്‍ശനം രാഷ്ട്രീയ ചര്‍ച്ചയായിരുന്നു.    

    Read More »
  • Crime

    പത്രക്കെട്ട് എടുക്കാന്‍ പോയി; ലഹരിമരുന്ന് കേസിലെ പ്രതി ജയില്‍ ചാടി രക്ഷപ്പെട്ടു

    കണ്ണൂര്‍: ലഹരിമരുന്ന് കേസില്‍ തടവില്‍ കഴിയുന്ന പ്രതി ജയില്‍ ചാടി രക്ഷപ്പെട്ടു. സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന തുടങ്ങി. ലഹരിമരുന്ന് കേസില്‍ 10 വര്‍ഷം ശിക്ഷിച്ച കൊയ്യോട് ചെമ്പിലോട് ടി.സി.ഹര്‍ഷാദ് (34) ആണ് ഞായറാഴ്ച രാവിലെ 7നു കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയത്. രാവിലെ പത്രക്കെട്ട് എടുക്കാന്‍ ജയില്‍ ഗേറ്റില്‍ എത്തി പാറാവുകാരന്റെ കണ്ണുവെട്ടിച്ച് റോഡിലേക്കോടുകയും അതുവഴി വന്ന ബൈക്കില്‍ കയറിയാണ് രക്ഷപ്പെട്ടതെന്നും പറയുന്നു. കണ്ണവം പൊലീസ് സ്റ്റേഷനില്‍ ലഹരിമരുന്ന് കേസില്‍ പിടികൂടി 2023 സെപ്റ്റംബര്‍ 9നാണ് കണ്ണൂര്‍ ജയിലില്‍ ശിക്ഷ തുടങ്ങിയത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തടവുകാരന്‍ കടന്ന് കളഞ്ഞതാണെന്നും ഇയാളെ പിടികൂടുന്നതിനായ അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. കണ്ണൂര്‍ സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ നഗരത്തിലും പരിസര പ്രദേശത്തും പരിശോധന തുടരുകയാണ്.    

    Read More »
  • India

    സ്വവര്‍ഗ പങ്കാളിയെ മാതാപിതാക്കള്‍ ബന്ദിയാക്കി, വിട്ടുകിട്ടണം; ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി യുവതി

    ചണ്ഡീഗഡ്: സ്വവര്‍ഗ പങ്കാളിയെ മാതാപിതാക്കള്‍ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ട് യുവതി കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലാണ് യുവതി ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിക്കവെ പെണ്‍കുട്ടി തന്റെ അടുത്ത സുഹൃത്താണെന്ന് തെളിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഹര്‍ജി തിങ്കളാഴ്ചത്തേക്ക് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. 19 വയസ്സുള്ള തന്റെ പങ്കാളിയെ മാതാപിതാക്കള്‍ ബന്ദികളാക്കിയിരിക്കുകയാണെന്നും കോടതി ഇടപെടണമെന്നുമാണ് യുവതി ആവശ്യപ്പെട്ടത്. വെള്ളിയാഴ്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പങ്കജ് ജെയിന്‍, ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടി എങ്ങനെയാണ് ഉറ്റ സുഹൃത്തിന്റെ പങ്ക് വഹിക്കുന്നതെന്ന് കോടതി ചോദിച്ചു. തുടര്‍ന്ന്, അമ്മയും പങ്കാളിയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിന്റെ ട്രാന്‍സ്‌ക്രിപ്റ്റ് ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ കോടതിയെ കേള്‍പ്പിച്ചു. പ്രസ്തുത സംഭാഷണത്തിന് പുറമെ, ഹരജിക്കാരിക്ക് തടങ്കലില്‍ കഴിയുന്ന പെണ്‍കുട്ടി അടുത്ത സുഹൃത്താണെന്ന് തെളിയിക്കാന്‍ സമയം നല്‍കുന്നുവെന്നും കോടതി വ്യക്തമാക്കി. ആധാര്‍ കാര്‍ഡുകളുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് പ്രാധാന്യമുണ്ട്. തടങ്കലില്‍ പാര്‍പ്പിക്കുകയാണെന്ന് ആരോപിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ രണ്ട് ആധാര്‍ കാര്‍ഡുകളാണ് കോടതിക്ക് മുന്നിലെത്തിയത്.…

    Read More »
  • Kerala

    കലക്ടറേറ്റ് മാര്‍ച്ചിനിടെ പൊലീസ് മുടിയില്‍ ചവിട്ടിയ സംഭവം: വനിതാ നേതാവ് നിയമ നടപടിക്ക്

    കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസിന്റെ കലക്ട്രേറ്റ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് മര്‍ദ്ദനത്തിനെതിരെ വനിതാ നേതാവ് നിയമ നടപടിയിലേക്ക്. മുടിയില്‍ ബൂട്ടിട്ട് ചവിട്ടുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് അഴീക്കോട് മണ്ഡലം സെക്രട്ടറി റിയ നാരായണന്‍ സംസ്ഥാന – ദേശീയ വനിതാ കമ്മീഷനുകളില്‍ പരാതി നല്‍കും. പൊലീസ് സ്വമേധയാ കേസ് എടുക്കുന്നില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും റിയ നാരായണന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് വനിതാ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റത്. സംഘര്‍ഷത്തിനിടെ നിലത്ത് വീണ അഴീക്കോട് മണ്ഡലം സെക്രട്ടറി റിയ നാരായണന്റെ മുടിയില്‍ പൊലീസ് ബൂട്ടിട്ട് ചവിട്ടിയതും വസ്ത്രം വലിച്ചുകീറിയതും വിവാദമായിരുന്നു. ജില്ല സെക്രട്ടറി എ. ജീന അടക്കമുളളവര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. പൊലീസ് വനിതാ പ്രവര്‍ത്തകരെ തെരഞ്ഞ് പിടിച്ച് അക്രമിക്കുകയായിരുന്നുവെന്നും പരിക്കേറ്റവര്‍ ആരോപിക്കുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ വനിതകളടക്കം നാലുപേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്.  

    Read More »
  • Kerala

    ഇനി ‘ക്ഷ’ വരപ്പിക്കും! റിവേഴ്‌സ് എടുത്ത് പാര്‍ക്ക് ചെയ്ത് കാണിക്കണം; ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ, ലേണേഴ്സ് പരീക്ഷയും കടുപ്പിക്കും

    തിരുവനന്തപുരം:ഒരു ആര്‍ടി ഓഫീസില്‍ നിന്ന് ഒരു ദിവസം 20ലധികം ലൈസന്‍സ് അനുവദിക്കരുതെന്ന് വ്യക്തമാക്കി ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടി കൂടുതല്‍ കര്‍ക്കശമാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ലൈസന്‍സ് ലഭിക്കാനുള്ള ലേണേഴ്‌സ് പരീക്ഷയില്‍ സമഗ്ര മാറ്റങ്ങള്‍ വരുത്തും. നേരത്തെ 20 ചോദ്യങ്ങളില്‍ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാല്‍ ലേണിങ് പരീക്ഷ പാസാകുമായിരുന്നു. ചോദ്യങ്ങളുടെ എണ്ണം 20 ല്‍ നിന്ന് 30 ലേക്ക് ഉയര്‍ത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. 30 ചോദ്യങ്ങളില്‍ 25 എണ്ണത്തിനും ശരിയുത്തരമെഴുതിയാല്‍ മാത്രമേ ഇനി ലേണേഴ്‌സ് പരീക്ഷ പാസ്സാകുകയുള്ളു. വാഹനം ഓടിക്കുന്നതിലും പ്രധാനം വാഹനം കൈകാര്യം ചെയ്യുന്നതാണെന്നും മന്ത്രി പറഞ്ഞു. ലൈസന്‍സ് കൊടുക്കുന്ന നടപടി കര്‍ശനമാക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പ്രായോഗിക പരീക്ഷയില്‍ കൂടുതല്‍ നിബന്ധനകളും ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. സ്ത്രീകളോട് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നു എന്ന പരാതിയെത്തുടര്‍ന്ന് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ…

    Read More »
Back to top button
error: