IndiaNEWS

അയോധ്യയിൽ 14 ലക്ഷം വിളക്കുകൾ കൊണ്ട് ശ്രീരാമന്റെ ഛായാചിത്രം,  രാമക്ഷേത്രം ഉദ്ഘാടനത്തിന് മുന്നോടിയായി അത്ഭുതം തീർത്ത് കലാകാരൻ; വീഡിയോ കാണാം

    ജനുവരി 22-ന് അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിനു മുന്നോടിയായി മൊസൈക് കലാകാരനായ അനിൽകുമാറിന്റെ നേതൃത്വത്തിൽ 14 ലക്ഷം വിളക്കുകൾ ഉപയോഗിച്ച് ശ്രീരാമന്റെ വലിയ ഛായാചിത്രം ഒരുക്കി. രാമന്റെ ഛായാചിത്രത്തിൽ ഭക്തർ വിളക്ക് കൊളുത്തുന്നുമുണ്ട്. ‘ജയ് ശ്രീറാം’ എന്ന് വിളക്കുകൾ ഉപയോഗിച്ച് എഴുതിയിട്ടുണ്ട്.

Signature-ad

ചരിത്ര സംഭവത്തിന് ആതിഥേയത്വം വഹിക്കാൻ അയോധ്യ അക്ഷരാർഥത്തിൽ ഒരുങ്ങുന്നു.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങളും ഛായാചിത്രത്തിലുണ്ട്

ജനുവരി 22ന് ശ്രീകോവിലിനുള്ളിൽ രാം ലല്ലയുടെ വിഗ്രഹം സ്ഥാപിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. പ്രാൺ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായുള്ള ആത്മീയ ചടങ്ങുകൾ ജനുവരി 16 ചൊവ്വാഴ്ച ആരംഭിക്കും. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി, ഉത്തർപ്രദേശ് പൊലീസ് 10,000 സിസിടിവി ക്യാമറകൾ പ്രദേശത്തുടനീളം സിസിടിവി  സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ രാമക്ഷേത്രത്തിലെ മഹത്തായ പരിപാടിയുടെ ദിവസം അയോധ്യയിൽ സുരക്ഷ ഉറപ്പാക്കാൻ ഡ്രോണുകൾ വിന്യസിക്കും.

ജനുവരി 17 മുതൽ ഭാരവാഹനങ്ങൾ വഴിതിരിച്ചുവിടും, അതിനായി സമയാസമയങ്ങളിൽ ട്രാഫിക് അറിയിപ്പ് നൽകും. റെയിൽവേ, ബസ് സ്റ്റേഷനുകളിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്, തുടർച്ചയായ പൊലീസ് സാന്നിധ്യം ഉണ്ടാകും. അയോധ്യയിലെയും സമീപജില്ലകളിലെയും ജനങ്ങളുടെ ഏകോപനത്തോടെ പരിപാടി ചരിത്രമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഡയറക്ടർ ജനറൽ (ക്രമസമാധാനം) പ്രശാന്ത് കുമാർപറഞ്ഞു. ലോകത്തിലെ ഏറ്റവും അത്യാധുനിക സാങ്കേതിക സംവിധാനമാണ് സ്ഥാപിക്കുന്നതെന്നും അയോധ്യയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ പ്രധാന ഭാഗമാണിതെന്നും എസ്പി വാൻസ്വാൾ കൂട്ടിച്ചേർത്തു.

Back to top button
error: