Month: January 2024
-
India
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ആവര്‍ത്തിച്ച് പുരി ശങ്കരാചാര്യര്‍
കട്ടക്ക്: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ആവര്‍ത്തിച്ച് പുരി ശങ്കരാചാര്യര്‍ നിശ്ചലാനന്ദ സരസ്വതി. അയോധ്യയില്‍ നടക്കുന്നത് പ്രതിമ അനാച്ഛാദന ചടങ്ങല്ല. വിഗ്രഹം പ്രതിഷ്ഠിക്കേണ്ടത് ആചാരവിധിപ്രകാരമാണ്. രാഷ്ട്രീയ ഇടപെടലുകള്‍ക്ക് പരിധിയുണ്ടെന്നും നിശ്ചലാനന്ദ സരസ്വതി പറഞ്ഞു. ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാകാതെയാണ് പ്രതിഷ്ഠാ ചടങ്ങെന്നും ധര്‍മശാസ്ത്രത്തിന് വിരുദ്ധമായ കാര്യങ്ങളാണ് അയോധ്യയില്‍ നടക്കുന്നതെന്നും ശങ്കരാചാര്യന്‍ അവിമുക്തേശ്വരാനന്ദ സരസ്വതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇന്ത്യയിലെ 4 മഠങ്ങളിലെയും ശങ്കരാചാര്യന്മാര്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. മോദി ചെയ്യുന്നതെല്ലാം കണ്ട് കയ്യടിക്കാനില്ലെന്നാണ് ഇവരുടെ നിലപാട്. ക്ഷേത്ര ഉദ്ഘാടനം രാഷ്ട്രീയ നേട്ടത്തിനെന്നായിരുന്നു സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ പ്രതികരണം. ധര്‍മശാസ്ത്രത്തിന് വിരുദ്ധമായ കാര്യങ്ങളാണ് അയോധ്യയില്‍ നടക്കുന്നതെന്നും പൂജ പഠിച്ച ആചാര്യന്മാര്‍ക്ക് പകരം പ്രധാനമന്ത്രിയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്നും അത് കണ്ട് കയ്യടിക്കാന്‍ താനെന്തിന് പോകണമെന്നും സ്വാമി നിശ്ചലാനന്ദ സരസ്വതിയും പ്രതികരിച്ചു.
Read More » -
India
ഡൽഹിയിൽ തീ കായുന്നതിനിടെ കല്‍ക്കരി പുക ശ്വസിച്ച് നാല് പേര്‍ മരിച്ചു
ന്യൂഡൽഹി:തീ കായുന്നതിനിടെ കല്‍ക്കരി പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. വടക്കൻ ഡല്‍ഹിയിലെ അലിപൂരിലെ ഖേദ മേഖലയിലാണ് സംഭവം. മരിച്ചവരില്‍ ഏഴും എട്ടും വയസുള്ള രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. തണുപ്പകറ്റാൻ കല്‍ക്കരി കത്തിക്കുകയും, മുറിയില്‍ പുക നിറഞ്ഞതോടെ ശ്വാസം മുട്ടി മരിക്കുകയുമായിരുന്നുവെന്നാണ് നിഗമനം. നാലുപേരുടെയും മൃതദേഹങ്ങള്‍ ഒരേ മുറിയില്‍ നിന്നാണ് കണ്ടെടുത്തത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക് സംഘം സാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അതിശൈത്യം അനുഭവപ്പെടുന്ന ഉത്തരേന്ത്യയിൽ പലയിടങ്ങളിലും റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്
Read More » -
Kerala
അമൃത എക്സ്‌പ്രസിൽ 24കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വദേശി അറസ്‌റ്റിൽ
കോട്ടയം: ട്രെയിനില്‍ 24കാരിക്ക് നേരെ ലൈംഗികാതിക്രമം. കഴിഞ്ഞ ദിവസം മധുരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട അമൃത എക്‌സ്‌പ്രസില്‍ വച്ചാണ് സംഭവമുണ്ടായത്. പ്രതിയായ കോഴിക്കോട് സ്വദേശി അഭിലാഷിനെ കോട്ടയം റെയില്‍വേ പൊലീസ് പിടികൂടി. ജനറല്‍ കമ്ബാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്തിരുന്ന യുവതിയോടാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവത്തെ തുടര്‍ന്ന് യുവതി കായംകുളം റെയില്‍വേ പൊലീസിനെയാണ് ആദ്യം വിവരമറിയിച്ചത്. തുടര്‍ന്ന് കേസ് കോട്ടയം റെയില്‍വേ പൊലീസിന് കൈമാറുകയായിരുന്നു.ഇവരുടെ അന്വേഷണത്തിലാണ് പ്രതി അഭിലാഷിനെ പിടികൂടിയത്.
Read More » -
India
മലയാള ചലച്ചിത്ര ഗാനരംഗത്തെ ആദ്യ ‘ടെക്നോ മ്യുസിഷ്യൻ’ കെ.ജെ ജോയ് വിട വാങ്ങി
പ്രസിദ്ധ സംഗീത സംവിധായകൻ കെ.ജെ ജോയ് ഇന്ന് പുലർച്ചെ രണ്ടരയോടെ ചെന്നൈയിലെ വീട്ടിൽ അന്തരിച്ചു. 1946 ഓഗസ്റ്റ് 18 ന് തൃശൂർ നെല്ലിക്കുന്നിൽ ജനിച്ച കെ.ജെ ജോയ്, ഇരുനൂറിലേറെ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചു. ദേവരാജൻ, ബാബുരാജ്, ദക്ഷിണാമൂർത്തി എന്നിവർ ശാസ്ത്രീയ സംഗീതത്തിൽ വ്യാപരിച്ചു നിന്ന കാലഘട്ടത്തിൽ നിന്ന് മലയാള സംഗീത ലോകത്തെ മാറ്റാൻ ശ്രമിച്ച ത്രിമൂർത്തികളായ സംഗീത സംവിധായകരായിരുന്നു എ.ടി ഉമ്മർ, ശ്യാം, കെ ജെ ജോയ് എന്നിവർ. ജോയിയുടെ സംഗീതം യഥാർത്ഥത്തിൽ കാലാതീതമാണ്. ഇക്കാലത്തും അദ്ദേഹത്തിന്റെ പാട്ടുകൾ ഏറെ ഹൃദ്യമാണ്. കെ വി മഹാദേവനും പുകഴേന്തിക്കും വേണ്ടി ശങ്കരാഭരണം എന്ന ചിത്രത്തിന് ഓർക്കസ്ട്രേഷൻ ചെയ്തത് കെ ജെ ജോയിയാണെന്നത് അധികമാരും അറിയാത്ത വസ്തുതയാണ്. പാശ്ചാത്യ സംഗീതം, ഫ്യൂഷന്‍, കവാലി, ഗസല്‍ മൂഡുകള്‍ മലയാളത്തിലേക്ക് കൊണ്ടുവന്ന ഈ സംഗീതകാരന്‍ ചലച്ചിത്രഗാനശാഖയിലെ വ്യത്യസതനാന്ന്. അക്കോഡിയന്‍ എന്ന സംഗീതോപകരണം കൂടുതലായി ഉപയോഗിച്ചു ഇദ്ദേഹം. ധാരാളം കാബറെ പാട്ടുകള്‍ അദ്ദേഹത്തിന്‍റെതായുണ്ട്. ജയന്‍റെ സിനിമകളിലെ ഒട്ടുമിക്ക…
Read More » -
Kerala
പൊന്നാനിയിൽ കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു
മലപ്പുറം: പൊന്നാനി എരമംഗലത്ത് കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു. പൊന്നാനി തൃക്കാവ് സ്വദേശി പുളിക്കത്തറയില്‍ പി ആര്‍ ഗോപാലകൃഷ്ണന്‍ (74) ആണ് മരിച്ചത്. എരമംഗലത്ത് ക്ഷേത്രത്തിന് സമീപത്തെ മരത്തില്‍നിന്നാണ് കടന്നല്‍ കൂട്ടങ്ങള്‍ എത്തി ഗോപാലകൃഷ്ണനെ ആക്രമിച്ചത്. ക്ഷേത്രദര്‍ശനത്തിന് എത്തിയതായിരുന്നു ഗോപാലകൃഷ്ണന്‍. കടന്നല്‍ ആക്രമണത്തില്‍ മറ്റു നാലുപേര്‍ക്കും പരിക്കേറ്റു.
Read More » -
Kerala
ആലപ്പുഴയിൽ മത്സ്യക്കുളത്തിലെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
ആലപ്പുഴ: മത്സ്യക്കുളത്തിലെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു.പഴവീട് ചിറയില്‍ അഖില്‍ രാജ്(28) ആണ് മരിച്ചത്. ഹരിപ്പാട് വീയപുരത്ത് പാട്ടത്തിനെടുത്ത ഭൂമിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മീൻ കൃഷി ചെയ്യുകയായിരുന്നു അഖില്‍. ഇന്നലെ രാവിലെ മത്സ്യക്കുളം വറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. മത്സ്യക്കുളത്തിലെ മോട്ടോറില്‍ നിന്ന് ഷോക്കടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » -
Kerala
റോഡിന് കുറുകെ ചാടിയ പുലിയുടെ ദേഹത്ത് ബൈക്കിടിച്ച് യുവാവിന് പരിക്ക്
മലപ്പുറം: നിലമ്പൂരിൽ റോഡിന് കുറുകെ ചാടിയ പുലിയുടെ ദേഹത്ത് ബൈക്കിടിച്ച് റോഡിലേക്കു തെറിച്ചുവീണ് യുവാവിന് പരിക്കേറ്റു. വഴിക്കടവ് നെല്ലിക്കുത്ത് രണ്ടാംപാടം റോഡിലാണ് സംഭവം. രണ്ടാംപാടം സ്വദേശി പന്താര്‍ അസര്‍ക്കിനാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 11 ഓടെയാണ് അപകടം. ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന അസര്‍ക്ക് മണിമൂളി നെല്ലിക്കുത്തിലെ കട അടച്ച ശേഷം വീട്ടിലേക്ക് പോകുമ്ബോള്‍ ബൈക്കിന് മുന്നിലേക്ക് പുലി ചാടുകയായിരുന്നു. പുലിയുടെ ദേഹത്ത് ഇടിച്ച് ബൈക്കില്‍നിന്നും റോഡിലേക്കു തെറിച്ചുവീണാണ് ഇയാൾക്ക് പരിക്കേറ്റത്. ബൈക്കിന്‍റെ ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ പുലിയെ വ‍്യക്തമായി കണ്ടതായി യുവാവ് പറയുന്നു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് ഇയാൾ രക്ഷപ്പെട്ടത്.പിന്നീട് പാലാടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Read More » -
NEWS
സൈന്യത്തെ പിൻവലിക്കണം; ഇന്ത്യയോടുള്ള നിലപാട് കടുപ്പിച്ച് മാലദ്വീപ്
മാലി: മോദി വിരുദ്ധ പരാമര്‍ശവും തുടര്‍ന്നുണ്ടായ സമ്മര്‍ദവും നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതിന് പിന്നാലെ ഇന്ത്യയോടുള്ള നിലപാട് കടുപ്പിച്ച് മാലദ്വീപ്. മാലദ്വീപിലുള്ള ഇന്ത്യന്‍ സൈനികരെ ഉടന്‍ പിന്‍വലിക്കണമെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയോട് ആവശ്യപ്പെട്ടു. ചൈന സന്ദര്‍ശനത്തിന് പിന്നാലെയാണ് മാലദ്വീപ് പ്രസിഡന്റിന്റെ കടുത്ത നിലപാട്. മാര്‍ച്ച് 15 ന് മുൻപ് ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്നാണ് നിര്‍ദേശം.2023 നവംബറില്‍ പ്രസിഡന്റ് പദവി ഏറ്റെടുത്തതിന് പിന്നാലെ മാലിദ്വീപിലെ സൈനിക സാന്നിധ്യം പിൻവലിക്കണമെന്ന് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൈന്യത്തെ പിൻവലിക്കാനുള്ള സമയപരിധി നിര്‍ദേശിച്ചിരുന്നില്ല. നിലവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ രൂക്ഷമായതിന് പിന്നാലെയാണ് പുതിയ പ്രതികരണം. ഇന്ത്യന്‍ സൈന്യം മാലിദ്വീപിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്നാണ് മുയിസുവിന്റെ ആരോപണം.മുൻ മാലദ്വീപ് ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഇന്ത്യയ്ക്ക് വര്‍ഷങ്ങളായി മാലിദ്വീപില്‍ ചെറിയ തോതിലുള്ള സൈനിക സാന്നിധ്യം ഉണ്ടായിരുന്നു. സമുദ്ര സുരക്ഷയ്ക്കും ദുരന്ത നിവാരണത്തില്‍ സഹായിക്കുക എന്നിവയായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ പ്രധാന ചുമതലകള്‍. ഇന്ത്യയോടുള്ള നിലപാട് കടുപ്പിക്കുന്നു എന്ന…
Read More » -
Kerala
മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
കൊച്ചി: പീഡനത്തിന് ഇരയായി നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അഭിഭാഷകന്‍ പിജി മനുവിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഹൈക്കോടതി കീഴടങ്ങാന്‍ നല്‍കിയ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് പുത്തന്‍കുരിശ് ഡിവൈഎസ്പി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നേരത്തെ ഇയാളുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ മുന്‍ജാമ്യം അനുവദിക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ഒളിവില്‍ പോയ മനുവിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
Read More » -
Sports
രഞ്ജി ട്രോഫി: അസമിനെതിരെ കേരളം ലീഡിലേക്ക്
ഗുവാഹത്തി: രഞ്ജി പോരാട്ടത്തില്‍ കേരളത്തിനു മുന്‍തൂക്കം. അസമിനെതിരായ മത്സരത്തിൽ നിലവിൽ 188 റൺസിന്റെ ലീഡാണ് കേരളത്തിനുള്ളത്. ഒന്നാം ഇന്നിങ്‌സില്‍ കേരളം 419 റണ്‍സെടുത്തിരുന്നു. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന അസം മൂന്നാം ദിനം കളി അവസാനിക്കുമ്ബോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ്. കേരളത്തിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഇനിയും 188 റണ്‍സ് കൂടി വേണം. മൂന്ന് വിക്കറ്റുകളാണ് ശേഷിക്കുന്നത്. അസം ക്യാപ്റ്റനും രാജസ്ഥാൻ റോയല്‍സ് താരവുമായ റിയാന്‍ പരാഗിന്റെ ഒറ്റയാള്‍ പോരാട്ടമാണ് അസമിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത്. താരം 16 ഫോറും മൂന്ന് സിക്‌സും സഹിതം 116 റണ്‍സ് എടുത്തു. ഓപ്പണര്‍ റിഷവ് ദാസാണ് പിടിച്ചു നിന്ന മറ്റൊരാള്‍. താരം 31 റണ്‍സെടുത്തു. കളി നിര്‍ത്തുമ്ബോള്‍ 11 റണ്‍സുമായി അകാശ് സെന്‍ഗുപ്തയും 19 റണ്‍സുമായി മുഖ്താര്‍ ഹുസൈനും ക്രീസില്‍. കേരളത്തിനായി ബേസില്‍ തമ്ബി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ജലജ് സക്‌സേന രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. സുരേഷ് വിശ്വേശ്വര്‍ ഒരു വിക്കറ്റെടുത്തു. നേരത്തെ…
Read More »