Month: January 2024

  • Sports

    അവസാന മിനുട്ടുകളില്‍ രണ്ട് ഗോൾ;  ഹൈദരബാദിനെ തോൽപ്പിച്ച് മോഹൻ ബഗാൻ (2-1)

    ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഹൈദരബാദിനെ തോൽപ്പിച്ച് മോഹൻ ബഗാൻ.കളിയുടെ 88ആം മിനുട്ട് വരെ 1-0 ന് മുന്നിട്ടു നിന്ന ശേഷമായിരുന്നു ഹൈദരാബാദിന്റെ പരാജയം.   ഏഴാം മിനുട്ടില്‍ റാമ്ലാല്‍ചുങയുടെ ഗോളിലായിരുന്നു ഹൈദരാബാദ് ലീഡ് എടുത്തത്. ആ ഒറ്റ ഗോളിന്റെ ലീഡിൽ വിജയത്തിലേക്കടുക്കവെയാണ്  88-ാം മിനിറ്റിൽ ഒരു സെല്‍ഫ് ഗോളിലൂടെ മോഹൻ ബഗാൻ സമനില നേടിയത്.തൊട്ടു പിന്നാലെ ലഭിച്ച പെനാള്‍ട്ടിയും അവർ മുതലാക്കിയതോടെ  മോഹൻ ബഗാൻ 2-1 ന് വിജയം കൈവരിക്കുകയായിരുന്നു.ആദ്യ മത്സരത്തിൽ മോഹൻ ബഗാൻ  ശ്രീനിധിയെയും തോല്‍പ്പിച്ചിരുന്നു.

    Read More »
  • Sports

    രോഹിത് ശര്‍മ്മ വീണ്ടും ഡക്ക്!!

    ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ്മയുടെ ടി20യിലേക്കുള്ള തിരിച്ചുവരവ് രണ്ടാം മത്സരത്തിലും നിരാശയില്‍ കലാശിച്ചു. അഫ്ഗാനെതിരായ രണ്ടാം ടി20യില്‍ രോഹിത് ഗോള്‍ഡൻ ഡക്കിലാണ് പുറത്തായത്. താൻ നേരിട്ട ആദ്യ പന്തില്‍ തന്നെ രോഹിത് ബൗള്‍ഡ് ആയി. ഫസലഖ് ഫാറൂഖില്‍ ആണ് രോഹിതിനെ പുറത്താക്കിയത്. രോഹിത് ശര്‍മ്മയുടെ 150ആം അന്താരാഷ്ട്ര ടി20 മത്സരമായിരുന്നു ഇത്‌. അന്താരാഷ്ട്ര ടി20യില്‍ രോഹിത് ശര്‍മ്മയുടെ 12ആം ഡക്കാണിത്.രോഹിത് ശര്‍മ്മ ആദ്യ മത്സരത്തിലും ഡക്കില്‍ ആയിരുന്നു പുറത്തായത്. അന്ന് പക്ഷെ റണ്ണൗട്ട് എന്ന നിര്‍ഭാഗ്യമായിരുന്നു ഹിറ്റ്മാന് വിനയായത്. രോഹിത് ശര്‍മ്മയാണ് ടി20യില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഡക്കില്‍ പുറത്തായത് താരം. 13 ഡക്കുകളില്‍ പുറത്തായിട്ടുള്ള പോള്‍ സ്റ്റിര്‍ലിങ് മാത്രമാണ് രോഹിതിന്റെ മുന്നിലുള്ള ഏക താരം. Most Ducks in T20Is 13 – Paul Stirling 12 – Rohit Sharma 12 – Kevin O’Brien 11 – Regis Chakabva 11 – Soumya Sarkar

    Read More »
  • Kerala

    ഇതര സംസ്ഥാന തൊഴിലാളികള്‍ കൊണ്ടുപോകുന്നത്42,000 കോടി, തടയിടണമെന്ന് ഐഎൻടിയുസി

    തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അതിഥി തൊഴിലാളികള്‍ കേരളത്തില്‍ നിന്നു കടത്തുന്നത് 42,000 കോടി രൂപയെന്ന് ഐഎൻടിയുസി. കുറഞ്ഞ വേതനത്തിന് ജോലിക്ക് ആളെ ലഭിക്കുന്നു എന്നതുകൊണ്ട്, സമസ്ത മേഖലകളിലും ഇവരെ ജോലിക്കു നിയോഗിക്കുന്നതു മൂലം സംസ്ഥാനത്ത് ആഭ്യന്തര വരുമാനം കുറയുകയാണെന്ന് ബജറ്റിനു മുന്നോടിയായി തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി ധന മന്ത്രി കെ. എൻ. ബാലഗോപാല്‍ നടത്തിയ ചര്‍ച്ചയില്‍ ഐഎൻടിയുസിചൂണ്ടിക്കാട്ടി. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിന്റെ കണക്കില്‍ കേരളത്തില്‍ 35 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളുണ്ട്. ഇവര്‍ ഓരോരുത്തരും പ്രതിമാസം ശരാശരി 10,000 രൂപ വീതം സ്വന്തം നാട്ടിലേക്ക് അയയ്ക്കുന്നുണ്ട്. കേരളത്തിന്റെ പൊതു വിപണയില്‍ എത്തേണ്ട പണമാണിത്. 42,000 കോടി രൂപയാണ് ഇങ്ങനെ പുറത്തേക്കൊഴുകുന്നത്. കേരളത്തിലെ അവിദഗ്ധ തൊഴിലാളികള്‍ക്ക് മതിയായ പരിശീലനവും ബോധവല്‍ക്കരണവും നടത്തി വിവിധ തൊഴില്‍ മേഖലയിലെത്താനുള്ള അവസരം നല്‍കിയാല്‍ ഇവിടെയുള്ള തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ കിട്ടും. ഇതര സംസ്ഥാന തൊഴിലാളികള്‍ ഒരു നിയന്ത്രണവുമില്ലാതെ വന്നു പോകുന്നത് സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തില്‍…

    Read More »
  • NEWS

    ബന്ധുവിനായി നാട്ടില്‍നിന്ന് കൊണ്ടുവന്ന മരുന്നുകള്‍ വിനയായി; മലയാളി യുവാവ് ദുബായിൽ അറസ്റ്റിൽ

    ദുബായ്: നിരോധനം അറിയാതെ ബന്ധുവിനായി നാട്ടില്‍നിന്ന് കൊണ്ടുവന്ന മരുന്നുകളുമായി  മലയാളി യുവാവ് അറസ്റ്റിലായി. അജ്മാനിലെ താമസക്കാരനായ മലപ്പുറം സ്വദേശിയാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇദ്ദേഹം കൊണ്ടുവന്ന മരുന്നുകളില്‍ ചിലത് യു.എ.ഇയില്‍ നിരോധിച്ചതായിരുന്നു. ഇതറിയാതെയാണ് ഇദ്ദേഹം ലഗേജില്‍ മരുന്നുകളുമായി എത്തിയത്. വിമാനത്താവളത്തിലെ പരിശോധനയില്‍ മരുന്നുകള്‍ കണ്ടെത്തുകയും ഇദ്ദേഹത്തെ തടഞ്ഞുവെക്കുകയുമായിരുന്നു. വിമാനത്താവളത്തിലെ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധയിലാണ് യു.എ.ഇയില്‍ നിരോധനം ഏര്‍പ്പെടുത്തിയ മരുന്നുകളുടെ രണ്ട് സ്ട്രിപ്പുകള്‍ ഇദ്ദേഹത്തിന്‍റെ ബാഗില്‍ കണ്ടെത്തിയത്. നാട്ടില്‍നിന്നും ഉറ്റവര്‍ നല്‍കിയ മരുന്ന് പരിശോധിക്കാതെ ലഗേജില്‍ കൊണ്ടുവന്നതാണ് വിനയായത്. വീട്ടില്‍നിന്ന് രാത്രി 12 മണിക്ക് വിമാനത്താവളത്തിലേക്ക് ഇറങ്ങാന്‍നിന്ന ഇദ്ദേഹത്തിന് തൊട്ടുമുമ്ബ് മാത്രമാണ് മരുന്ന് അടുത്ത ബന്ധു ഏല്‍പ്പിച്ചത്. ഡോക്ടറുടെ കുറിപ്പടി അടക്കമാണ് ഇദ്ദേഹം മരുന്ന് കൊണ്ടുവന്നിരുന്നത്. എന്നാല്‍ ഇത് യു.എ.ഇയില്‍ നിരോധിച്ച മരുന്നുകളുടെ ഗണത്തില്‍പ്പെട്ടതായിരുന്നു. മരുന്ന് പിടികൂടിയ അധികൃതര്‍ ഇദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്ന എല്ലാ മരുന്നുകളും പിടിച്ചെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ശിക്ഷയ്ക്ക് ശേഷം നാടുകടത്തലും ഉണ്ടാകുമെന്നാണ് വിവരം. ഇത്തരം മരുന്നുകള്‍ കൊണ്ടുവരുന്നത് ശക്തമായ…

    Read More »
  • India

    ഉത്തരേന്ത്യയില്‍ അതിശൈത്യം; റെഡ് അലർട്ട്

    ന്യൂഡൽഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. ഡല്‍ഹിയില്‍ അതിശൈത്യവും മൂടല്‍മഞ്ഞും മൂലം ശനിയാഴ്ചയും ഞായറാഴ്ചയും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ദേശീയ തലസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ട്രെയിനുകളുടെയും ഫ്ലൈറ്റുകളുടെയും സര്‍വീസ് റദ്ദാക്കുകയും സമയക്രമത്തില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.   അതിശൈത്യത്തെ തുടര്‍ന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് നല്‍കുന്ന വിവരം അനുസരിച്ച്‌, ജനുവരി 13 മുതല്‍ ജനുവരി 15 വരെ കൂടിയ താപനില 19.9 ‍‍ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 7.4 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. ജനുവരി 16 മുതല്‍ ജനുവരി 20 വരെ കൂടിയ താപനില 19.6 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 7.6 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.

    Read More »
  • Kerala

    ആലപ്പുഴ ജില്ലയില്‍ മുണ്ടിനീര് പടരുന്നു

    ആലപ്പുഴ: കുട്ടികളില്‍ മുണ്ടിനീര് രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശ്രദ്ധ വേണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ജമുന വര്‍ഗീസ് അറിയിച്ചു.  പാരമിക്സോ വൈറസ് രോഗാണുവിലൂടെയാണ് മുണ്ടിനീര് പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായി ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുതിനു തൊട്ടുമുമ്ബും വീക്കം കണ്ടുതുടങ്ങിയ ശേഷം നാലു മുതല്‍ ആറുദിവസം വരെയുമാണ് സാധാരണയായി പകരുന്നത്. കുട്ടികളിലാണ് കൂടുതല്‍ കണ്ടുവരുന്നതെങ്കിലും മുതിര്‍ന്നവരെയും ഇത് ബാധിക്കാറുണ്ട്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെട്ടേക്കാം. ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ് തുറക്കാനും ചവക്കാനും വെള്ളമിറക്കാനും പ്രയാസമനുഭവപ്പെടുന്നു. വിശപ്പില്ലായ്മ, ക്ഷീണം, വേദന, പേശി വേദന എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ ഉണ്ടായാല്‍ എത്രയും പെട്ടെന്ന്  ഡോക്ടറെ കണ്ട് ചികിത്സ തേടണം.ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും പുറത്തുവരുന്ന സ്രവങ്ങളുടെ…

    Read More »
  • Kerala

    മഴ മാറി; സംസ്ഥാനത്ത് പകല്‍ സമയത്ത് ചൂടേറുന്നു

    തിരുവനന്തപുരം: മഴ മാറിയതോടെ സംസ്ഥാനത്ത് പകല്‍ സമയത്ത് ചൂടേറുന്നു. കഴിഞ്ഞ ദിവസം പകല്‍ സമയത്തെ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു. 36. 2 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയ കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ കോട്ടയത്തും ആലപ്പുഴയിലും 35 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. കൊച്ചിയിലും കോഴിക്കോടും താപനില 34 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. എല്ലാ ജില്ലകളിലും താപനില 30 ഡിഗ്രി സെല്‍ഷ്യസിന് മേലെയാണ് രേഖപ്പെടുത്തുന്നത്. അതേസമയം രാത്രി കാലങ്ങളില്‍ താപനില 21 ഡിഗ്രി മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. സാധാരണ ലഭിക്കുന്നതിനെക്കാള്‍ അധിക മഴയാണ് സംസ്ഥാനത്ത്. ഇത്തവണ ലഭിച്ചത്. നാളെയോടെ തുലാവര്‍ഷം പൂര്‍ണമായും കേരളത്തിൽ നിന്നും പിൻവാങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇതോടെ തെലങ്കാന മുതല്‍ ലക്ഷദ്വീപ് വരെ മഴയുടെ അളവില്‍ കുറവുണ്ടാകുമെന്നും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

    Read More »
  • Kerala

    ഉത്തർപ്രദേശ് സ്വദേശികളുടെ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ ഇടിച്ച്‌ വീട്ടമ്മ മരിച്ചു

    തിരുവനന്തപുരം: ഉത്തര്‍പ്രദേശ് സ്വദേശികളായ വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ ഇടിച്ച്‌ വീട്ടമ്മ മരിച്ചു. തിരുവനന്തപുരം കഠിനംകുളം പുത്തന്‍തോപ്പിലാണ് അപകടമുണ്ടായത്.പുത്തന്‍തോപ്പില്‍ സ്വദേശിനിയായ ലതാ പോള്‍ ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ലതാ പോളിനൊപ്പമുണ്ടായിരുന്ന  മരുമകള്‍ മെല്‍വി ചാക്കോ, ചെറുമകൻ മാത്യു ലിയോ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും ചികിത്സയിലാണ്. വര്‍ക്കല ഭാഗത്ത് നിന്ന് കോവളം ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ സ്കൂട്ടറിനെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലതാ പോളിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Read More »
  • Kerala

    പൊട്ടക്കിണറ്റില്‍ വീണ പന്നികളെ വെടിവെച്ച്‌ കൊന്നു; ഒരുമാസത്തിനിടെ വെടിവെച്ചുകൊന്നത് 45 പന്നികളെ 

    തിരുവനന്തപുരം: പൊട്ടക്കിണറ്റില്‍ വീണ രണ്ട് കാട്ടു പന്നികളെ വെടിവെച്ചു കൊന്നു. വ്യാഴാഴ്ച വൈകിട്ടോടെ പോത്തൻകോട് മഞ്ഞമല സുശീലന്റെ പുരയിടത്തിലെ പൊട്ടക്കിണറ്റിലാണ് ഇവ വീണത്. വസ്തു ഉടമ വാര്‍ഡംഗം ഷിനുവിനെയും പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. അനിലിനെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ ഷൂട്ടര്‍മാര്‍ എത്തി രാത്രി എട്ടരയോടെ കിണറ്റില്‍ വച്ചുതന്നെ വെടിവെച്ച്‌ കൊല്ലുകയായിരുന്നു. കിണറിനു സമീപത്തായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ കുഴിയെടുത്ത് പിന്നീട് ഇവയെ കുഴിച്ചു മൂടി. പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ കൃഷിനാശവും ഇരുചക്രവാഹന യാത്രക്കാര്‍ക്ക് അപകട ഭീഷണിയുമായതിനെ തുടര്‍ന്നാണ് വെടിവെച്ചുകൊല്ലാൻ പഞ്ചായത്ത് തീരുമാനിച്ചത്. ഇതിനായി രണ്ടു ഷൂട്ടര്‍മാരെയും മൂന്നു സഹായികളെയും ചുമതലപ്പെടുത്തിയിരുന്നു ഒരു മാസത്തിനിടെ പോത്തൻകോട് പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ നിന്നായി 45 കാട്ടു പന്നികളെയാണ് ഇത്തരത്തിൽ ഇവർ വെടിവെച്ചുകൊന്നത്

    Read More »
  • Kerala

    സ്വകാര്യ ആശുപത്രിയിലെ അറ്റൻഡർ; പണി യുവതികള്‍ക്ക് നേരെ നഗ്നത പ്രദര്‍ശനവും ലൈംഗിക ചേഷ്ടയും

    തിരുവനന്തപുരം:   യുവതികള്‍ക്ക് നേരെ നഗ്നത പ്രദര്‍ശനവും ലൈംഗിക ചേഷ്ടയും നടത്തിയ പ്രതി പിടിയില്‍. പോത്തൻകോട് നന്നാട്ടുകാവ് സ്വദേശിയായ എസ്. പ്രദീപാണ് (43) കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്.കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെ അറ്റൻഡറാണ് ഇയാൾ. ടെക്‌നോപാര്‍ക്കിൽ ജോലിക്കെത്തുന്ന ടെക്കികളായ യുവതികൾക്ക് നേരെയാണ് ഇഷ്ടന്റെ ലൈംഗിക ചേഷ്ടകൾ.കൂട്ടത്തിൽ ഒരു യുവതി വിവരം കഴക്കൂട്ടം പോലീസിനെ  അറിയിക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവമറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടിയത്. എസ് ഐമാരായ മിഥുൻ, ശരത്ത്, തുളസീധരൻ നായര്‍, സിവില്‍ പോലീസ് ഓഫീസര്‍ ബിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

    Read More »
Back to top button
error: