SportsTRENDING

ചരിത്രത്തിലേക്ക് വിസിലൂതി .യോഷിമി യമാഷിറ്റ എന്ന ജപ്പാൻകാരി

ദോഹ: ഏഷ്യൻ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കളി നിയന്ത്രിച്ചതോടെ ചരിത്രത്തിലേക്ക് വിസിലൂതിയിരിക്കയാണ് വനിതാ റഫറിയായ യോഷിമി യമാഷിറ്റ എന്ന ജപ്പാൻകാരി.
ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ആദ്യമായണ് കളി നിയന്ത്രിക്കാൻ ഒരു വനിതാ റഫറി കളത്തിലിറങ്ങിയത്.

തീർന്നില്ല,യോഷിമി യമാഷിറ്റയ്‌ക്കൊപ്പം സഹ റഫറിമാരായും വനിതകള്‍ തന്നെയായിരിന്നു മകോറ്റോ ബോസൊനോ, നവോമി ടെഷിറോഗി എന്നിവരായിരുന്നു ആ സഹറഫറിമാര്‍.

Signature-ad

ഈ മൂന്ന് പേരും ഇതിന് മുമ്ബ് 2019ലെ എഎഫ്‌സി കപ്പ് ക്ലബ്ബ് മത്സരങ്ങളിലും 2022 എഎഫ്‌സി ചാമ്ബ്യന്‍സ് ലീഗ് മത്സരങ്ങളും കുടാതെ കഴിഞ്ഞ വര്‍ഷം ജപ്പാന്റെ ജെ വണ്‍ ലീഗും നിയന്ത്രിച്ചിട്ടുണ്ട്.

പ്രധാന റഫറിയായ യമാഷിറ്റ രണ്ട് വനിതാ ലോകകപ്പുകളിലും കളി നിയന്ത്രിച്ചിട്ടുണ്ട്. 2022 ഫിഫ ലോകകപ്പിൽ മാച്ച്‌ ഒഫിഷ്യലും ആയിരുന്നു.

Back to top button
error: