ലാബ്‌ടെക്‌നീഷ്യന്‍
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി.എം.എല്‍.ടി, ഡി.എം.എല്‍.ടി (ഡി എം ഇ സര്‍ട്ടിഫിക്കേറ്റ് ) ഉള്ളവര്‍ക്ക് അപേക്ഷിക്കാം .പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം . പ്രായപരിധി 35 വയസില്‍ താഴെ . പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
റേഡിയോഗ്രാഫര്‍
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ 2 വര്‍ഷ റെഗുലര്‍ ഡിപ്ലോമ ഇൻ റേഡിയോളോജിക്കല്‍ ടെക്‌നിഷ്യൻ പാസായവര്‍ക്ക് അപേക്ഷിക്കാം . പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസില്‍ താഴെ. ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
ഡയാലിസിസ്
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ
ബി.എസ്.സി./ ജി.എന്‍.എം. പാസായ നഴ്സുമാർക്ക് അപേക്ഷിക്കാം. കേരള നഴ്‌സിംഗ് കൗണ്‍സില്‍
രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം . പ്രായപരിധി 35വയസില്‍ താഴെ.
ഫിസിയോതെറാപ്പിസ്റ്റ്
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഫിസിയോതെറാപ്പിയില്‍ ബിരുദം/ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം . പ്രായപരിധി 35വയസില്‍ താഴെ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിലാസം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍റ്റിഫിക്കറ്റുകളുടെ ഒറിജിനലും, പകര്‍പ്പും സഹിതം വാക് ഇൻ ഇന്റര്‍വ്യൂവിന് എത്തണം.
തൊടുപുഴ ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ 19/01/2024 -ന് രാവിലെ 10 മണിക്കാണ് അഭിമുഖം . കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222630