Social MediaTRENDING

പ്യൂണില്‍ നിന്ന് 1,39,000 കോടി ആസ്‌തിയുള്ള ബിസിനസ് ഉടമയിലേക്ക്; ബല്‍വന്ത് പരേഖിന്റേത് സിനിമയെ വെല്ലുന്ന ജീവിത കഥ

ലയാളികൾക്ക് അത്ര പരിചിതമല്ലാത്ത പേരാണ് ബല്‍വന്ത് പരേഖിന്റെത്.എന്നാല്‍ അദ്ദേഹത്തിന്റെ കമ്ബനിയുടെ ഒരു ഉത്പന്നത്തിന്റെ പേര് കേട്ടാല്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് അദ്ദേഹത്തെ തിരിച്ചറിയാൻ കഴിയും.

ഫെവികോള്‍ എന്നാണ് ആ ഉത്പന്നത്തിന്റെ പേര് !

കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസില്‍ പശ എന്നതിന്റെ പര്യമായി തന്നെ മാറിയ പേരാണ് ഫെവികോള്‍. ഇതിന്റെ പിന്നിലെ കമ്ബനിയാണ് പിഡിലൈറ്റ് ഇൻഡസ്ട്രീസ്, ആ മഹാസാമ്രാജ്യത്തിന്റെ സ്ഥാപകൻ ബല്‍വന്ത് പരേഖ് ആണ്. ഗുജറാത്തിലെ മഹുവയില്‍ രണ്ട് സ്‌കൂളുകളും, ഒരു കോളേജും, ഒരു ആശുപത്രിയും കൂടി സ്ഥാപിച്ചയാളാണ് ബല്‍വന്ത് പരേഖ്.

Signature-ad

ഇത്രയധികം സമ്ബന്നതയുടെ കൊടുമുടി കയറിയ ബല്‍വന്ത് പരേഖ് എന്ന മനുഷ്യൻ ഒരു പ്യൂണ്‍ ആയിരുന്നു എന്ന് പറഞ്ഞാല്‍ നിങ്ങളില്‍ എത്ര പേര്‍ വിശ്വസിക്കും. എന്നാല്‍ അതായിരുന്നു സത്യം.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും മികച്ച സംരംഭകരുടെ പട്ടികയില്‍ മുൻപന്തിയിലാണ് ബല്‍വന്തിന്റെ സ്ഥാനം. ഗുജറാത്തിലെ മഹുവയിലാണ് ബല്‍വന്തിന്റെ ജനനം.ഒരു നിയമ ബിരുദധാരി കൂടിയാണ് അദ്ദേഹം.നിയമ പഠനത്തിനു മുമ്ബ് പരേഖ് സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ പങ്കെടുത്തിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തെങ്കിലും വീട്ടുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നിയമപഠനത്തിന്റെ വഴിയേ തന്നെ മടങ്ങുകയായിരുന്നു.

ഭാര്യയോടൊപ്പം ഫാക്‌ടറിയുടെ ബേസ്മെന്റില്‍ താമസിക്കുകയും, പ്യൂണായി ജോലി ചെയ്യുകയും ചെയ്‌തിട്ടുണ്ട് അദ്ദേഹം. ഇതിനിടയില്‍ ജര്‍മനിയിലേക്ക് നടത്തിയ യാത്രയാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. ഈ യാത്ര അദ്ദേഹത്തിന്റെ ബിസിനസ് ജീവിതത്തിന് പുതിയ മാനങ്ങള്‍ നല്‍കി. ജര്‍മനിയില്‍ നിന്ന് തിരച്ചെത്തിയ ബല്‍വന്ത്, സഹോദരനൊപ്പം മുംബൈയില്‍ ഡൈചെം ഇൻഡസ്ട്രീസ് സ്ഥാപിച്ചു.

മരപ്പണിക്കാര്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്‌ത പശ എന്ന നിലയിലാണ് ഫെവികോള്‍ ജനപ്രിയമായത്. എന്നാല്‍ പിന്നീട് ഹൃദയത്തിലേക്ക് അത് കടന്നുകയറി. അങ്ങനെ പിഡിലൈറ്റ് ഇൻഡസ്ട്രീസ് ഒരു ചെറിയ കടയായി ആരംഭിച്ചു. നിലവില്‍ കമ്ബനിയുടെ വിപണി മൂല്യം ഏകദേശം 1,39,000 കോടി രൂപയാണ്. പല സംരംഭകര്‍ക്കും ഒരു പ്രചോദനമാണ് ബല്‍വന്ത് പരേഖ്.

Back to top button
error: