NEWSPravasi

മഴക്ഷാമം പരിഹരിക്കുന്നതിനായി കുവൈത്തിൽ കൃത്രിമ മഴ പെയ്യിക്കാൻ നീക്കം

കുവൈത്ത് സിറ്റി: മഴക്ഷാമം പരിഹരിക്കാനായി ക്ലൗഡ് സീഡിങ് നടത്താൻ കുവൈത്ത്. ആഗോള താപനില ഉയർന്നതുള്‍പ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍  മേഖലയെ ബാധിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് കൃത്രിമ മഴ പെയ്യിക്കുന്നത്.

മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങളെ കണ്ടെത്തി മഴയ്ക്കായുള്ള രാസപദാർത്ഥങ്ങള്‍ മേഘങ്ങളില്‍ വിതറുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. ചെറുവിമാനങ്ങളില്‍ 25,000 അടിവരെ ഉയരത്തില്‍ പറന്നാണ് ക്ലൗഡ് സീഡിങ് നടത്തുന്നത്.

Signature-ad

50 ശതമാനമെങ്കിലും മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടത്തുക. ഇതോടെ ഇത്തരം മേഘങ്ങളില്‍ നിന്നും മഴ ലഭിക്കാനുള്ള സാധ്യത 75 ശതമാനമായി മാറുകയും ചെയ്യും.

Back to top button
error: