തിരുവനന്തപുരം: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ സന്തോഷം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ എംപി.
ഭാരതം മുഴുവൻ കാത്തിരുന്ന അയോദ്ധ്യാ രാമക്ഷേത്ര ചടങ്ങുകളില്‍ നിന്നും കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നതിനിടെയാണ് രാം ലല്ലയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച് തരൂർ സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്.
ഇതിന് പിന്നാലെ ശശി തരൂരിനെതിരെ കടുത്ത വിമർശനവും ഉയരുന്നുണ്ട്. തരൂരിന്റെ തനി നിറം പുറത്തുവന്നു എന്ന് കൂടുതൽ ആളുകൾ പറയുന്നു.