SportsTRENDING

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസർ എഫ്സിയ്ക്ക് തൊട്ടുപിന്നിൽ കേരള ബ്ലാസ്റ്റേഴ്സ്

2014 ല്‍ ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചത് മുതൽ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഏഷ്യയിലെ ടോപ്പ് ത്രീ ഫാൻസ് കൂട്ടായ്മയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻസും ഉൾപ്പെടുന്നു എന്നത് തന്നെ ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്.

ഇപ്പോഴിതാ സ്പെയിനിൽ നിന്നുള്ള മീഡിയായ ഡിപ്പോർട്സ് ആൻഡ് ഫിനാൻസസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡിസംബർ മാസത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഇന്റർ ആക്ഷൻസ് നടത്തിയ സ്പോർട്സ് ടീമുകളിൽ ആദ്യ അഞ്ചിൽ നാല് ടീമുകളും ഇന്ത്യയിൽ നിന്നുള്ളതാണ്.ഇതിൽ ഒന്ന് കേരള ബ്ലാസ്റ്റേഴ്സാണ്.

നാളിതുവരെയായി ഒരു കിരീടം നേടാൻ സാധിച്ചിട്ടില്ലെങ്കിലും ടീമിന്റെ ആരാധക ബലത്തെ അതൊട്ടും ബാധിച്ചിട്ടില്ല എന്നതിന്റെ തെളിവുകൂടിയാണ് ഇത്.കേരള ബ്ലാസ്റ്റേഴ്സിന്റെ എവേ മത്സരങ്ങളില്‍ പോലും തിങ്ങിനിറയുന്ന ഗ്യാലറികളും, ടീമിന്റെ മത്സരത്തിന് ലഭിക്കുന്ന വ്യൂവർഷിപ്പുമെല്ലാം ഇതിന് ഒന്നാന്തരം തെളിവുകൾ തന്നെയാണ്.

Signature-ad

 കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻ പവർ ഇതാ ഇപ്പോഴവരെ വീണ്ടുമൊരു  അഭിമാന നേട്ടത്തില്‍ എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ഇൻസ്റ്റഗ്രാം ഇന്ററാക്ഷൻ നടന്ന സ്പോർട്സ് ടീമുകളില്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്‌.

ഡിപോർടസ് ആൻഡ് ഫിനാൻസസ് പുറത്ത് വിടുന്ന റിപ്പോർട്ട് പ്രകാരം ഈ പട്ടികയില്‍ അഞ്ചാം സ്ഥാനമാണ് കേരളത്തിന്റെ അഭിമാനമായ കേരള ബ്ലാസ്റ്റേഴ്സിന്. മുന്നിലുള്ള ടീമുകളില്‍ ഒരു ഫുട്ബോള്‍ ടീം മാത്രമേ ഉള്ളൂ എന്നതിനാൽ കണക്കുകൾ പ്രകാരം ഫുട്ബോൾ ക്ലബ്ബുകളുടെ കൂട്ടത്തിൽ ബ്ലാസ്‌റ്റേഴ്‌സിന് രണ്ടാം സ്ഥാനമാണുള്ളത്. അതായത് 2023 ഡിസംബറില്‍ ഏറ്റവും കൂടുതല്‍ ഇൻസ്റ്റഗ്രാം ഇന്ററാക്ഷൻ നടന്ന ഏഷ്യൻ ഫുട്ബോള്‍ ടീമുകളില്‍ രണ്ടാം സ്ഥാനമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെന്ന് !

 ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ള ഫുട്ബോള്‍ ടീം പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസർ എഫ്സിയാണ്. സൗദി പ്രോ ലീഗില്‍ കളിക്കുന്ന ഈ ടീമിന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലില്‍ പോയ മാസം 91 മില്ല്യണ്‍ (9.1 കോടി) ഇടപെടലുകള്‍ നടന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യം തന്നെയാണ് ഇവരെ ഈ ലിസ്റ്റില്‍ ഒന്നാമതെത്തിച്ചത്.

അതേ സമയം ഏഷ്യയിലെ ഇൻസ്റ്റഗ്രാം ഇന്ററാക്ഷന്റെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ കഴിഞ്ഞ മാസം ഒന്നാം സ്ഥാനത്തുള്ള സ്പോർട്സ് ടീം  ഇന്ത്യൻ ഇതിഹാസം വിരാട് കോഹ്ലി കളിക്കുന്ന,ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ്. 92.8 മില്ല്യണ്‍ ഇന്ററാക്ഷനാണ് 2023 ഡിസംബർ മാസത്തില്‍ ആർസിബിയുടെ ഇൻസ്റ്റഗ്രാം ഹാൻഡിലില്‍ നടന്നത്.

ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പർ കിങ്സ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. മഹേന്ദ്ര സിങ് ധോണിയുടെ ടീമിന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലില്‍ പോയ മാസം 67.6 മില്ല്യണ്‍ ഇന്ററാക്ഷൻ നടന്നെന്നാണ് കണക്ക്. ലിസ്റ്റില്‍ നാലാമതുള്ളതും ഒരു ഐപിഎല്‍ ടീമാണ്, മുംബൈ ഇന്ത്യൻസ്. 45.2 മില്ല്യണ്‍ ഇന്ററാക്ഷൻ മുംബൈയുടെ ഇൻസ്റ്റഗ്രാം ഹാൻഡിലില്‍ കഴിഞ്ഞ‌ മാസം നടന്നു.

അതേസമയം ഡിസംബറില്‍ കേരള ‌ബ്ലാസ്റ്റേഴ്സിന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലില്‍ 26.3 മില്ല്യണ്‍ (2.6 കോടി) നടന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വളരെ മികച്ച മാസമായിരുന്നു 2023 ഡിസംബർ. ഇന്ത്യൻ സൂപ്പർ ലീഗില്‍ മിന്നും ഫോമില്‍ കളിച്ച കേരള ബ്ലാസ്റ്റേഴ്സ്, ഐ എസ്‌ എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നതും ആരാധകർ ക‌ണ്ടു. ഇത് ക്ലബ്ബിന്റെ ഇൻസ്റ്റഗ്രാം ഇന്ററാക്ഷനിലും വർധനവ് വരാൻ കാരണമായതായി കരുതപ്പെടുന്നു.

 ഐ എസ്‌ എല്‍ ഒരു മാസ ഇടവേളയ്ക്ക് പിരിയുമ്ബോള്‍ പോയിന്റ് പട്ടികയില്‍ മുന്നില്‍ത്തന്നെയുണ്ട് മ‌ഞ്ഞപ്പട. കളിച്ച 12 മത്സരങ്ങളില്‍ 26 പോയിന്റുകളാണ്  ടീമിന്റെ സമ്ബാദ്യം. തങ്ങളുടെ ആദ്യ കിരീടമാണ് ഇക്കുറി കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. ഇപ്പോളത്തെ ഫോമില്‍ മുന്നോട്ടു പോയാല്‍ ടീമിന് അതിലേക്കെത്താനാകുമെന്നാണ് ആരാധക പ്രതീക്ഷ.

Back to top button
error: