തിരുവനന്തപുരം: ഏറെ സല്യൂട്ടുകള്‍ കണ്ടെങ്കിലും ഇതൊരു ഒന്നൊന്നര സല്യൂട്ടായെന്നാണ് മന്ത്രി പി.പ്രസാദിനെ അറിയുന്നവർ പറയുന്നത്.
തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂള്‍ വാർഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. അതേ സ്കൂളില്‍ പഠിക്കുന്ന മകനും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്ലറ്റൂണ്‍ കമാന്ററുമായ ഭഗത് പ്രസാദാണ് പിതാവിനെ സല്യൂട്ട് നല്കി സ്വീകരിച്ചത്.
സംഭവം കേരള പൊലീസിന്റെ ഫേസ് ബുക്ക് പേജിലുള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. ഈ അപൂർവ നിമിഷം സാമൂഹിക മാധ്യമങ്ങളും ഏറ്റെടുത്ത് കഴിഞ്ഞു.