IndiaNEWS

രാമക്ഷേത്ര പ്രതിഷ്ഠ; അയോധ്യയിലേക്ക് ശ്രീപത്മനാഭന്റെ ഉപഹാരം ഓണവില്ല്

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങുകളോടനുബന്ധിച്ച് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് ഉപഹാരമായി ഓണവില്ല് സമര്‍പ്പിക്കും. ഇന്ന് വൈകിട്ട് 5.30ന് ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നടക്കുന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ, സതുളസി ഭാസ്‌കരന്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ ബി മഹേഷ് എന്നിവര്‍ ശ്രീരാമതീര്‍ത്ഥം ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ക്ക് ഓണവില്ല് കൈമാറും.

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് ഇന്ന് രാവിലെ മുതല്‍ ഓണവില്ല് കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. പ്രതിഷ്ഠാദിനമായ ജനുവരി 22നാണ് ഭഗവാന് ഓണവില്ല് സമര്‍പ്പിക്കുക.

Signature-ad

ഓണവില്ല് ആയിരങ്ങളുടെ നാമജപത്തോടെ നഗരപ്രദക്ഷിണത്തിന് ശേഷം എറണാകുളം പാവക്കുളം ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് ജനുവരി 21-ന് വിമാനം മാര്‍ഗമാണ് ഓണവില്ല് അയോധ്യയില്‍ എത്തിക്കുക.

Back to top button
error: