KeralaNEWS

സിംഹാസനത്തില്‍ ഇരിക്കുന്നത് അധികാരത്തിന്റെ രുചി അറിഞ്ഞവര്‍; എം.ടിക്കു പിന്നാലെ വിമര്‍ശനവുമായി മുകുന്ദനും

കോഴിക്കോട്: എം.ടി.വാസുദേവന്‍ നായര്‍ക്കു പിന്നാലെ, രാഷ്ട്രീയ വിമര്‍ശനവുമായി സാഹിത്യകാരന്‍ എം.മുകുന്ദനും. തിരഞ്ഞെടുപ്പ് ഇനിയും വരുമെന്നും ചോരയുടെ മൂല്യം ഓര്‍ക്കണമെന്നും ഇതു ഓര്‍ത്തുകൊണ്ടാകണം വോട്ടു ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

”നാം ജീവിക്കുന്നത് കിരീടങ്ങള്‍ വാഴുന്ന കാലത്ത് ആണ്. ചോരയുടെ പ്രാധാന്യം കുറഞ്ഞു വരുന്നു. സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞവരാണ്. അവരോട് പറയാനുള്ളത് സിംഹാസനത്തില്‍ നിന്ന് ഒഴിയൂ എന്നാണ്. ജനം പിന്നാലെയുണ്ട്” കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് (കെഎല്‍എഫ്) മുകുന്ദന്റെ വിമര്‍ശനം.

Signature-ad

ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നായിരുന്നു എം.ടി.വാസുദേവന്‍ നായരുടെ വിമര്‍ശനം. അധികാരം ആധിപത്യമോ സര്‍വാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതി. അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തം പണ്ടേ കുഴിവെട്ടി മൂടിയെന്നും കെഎല്‍എഫില്‍ മുഖ്യാതിഥിയായി നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം തുറന്നടിച്ചിരുന്നു. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു എംടിയുടെ വിമര്‍ശനം. എംടിയുടെ വിമര്‍ശനം രാഷ്ട്രീയ ചര്‍ച്ചയായിരുന്നു.

 

 

Back to top button
error: