130 കോടി ജനങ്ങളുള്ള ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുക എന്നത് രാജ്യത്തെ ഭരണകൂടം നേരിടുന്ന വലിയ വെല്ലുവിളിയാണ്.രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തില്‍ നല്ലൊരു പങ്കും ക്രൂഡ് ഓയില്‍ വാങ്ങാൻ വേണ്ടി ചെലവിടേണ്ട അവസ്ഥയും ഉണ്ട്. കാരണം എണ്ണ-പ്രകൃതി വാതക ആവശ്യത്തിനു വേണ്ടി ഇന്ത്യ വിദേശരാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. റഷ്യ, സൗദി അറേബ്യ, ഇറാഖ്, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ വരുന്നത്.
രാജ്യത്തിന്റെ വലിയ സമ്ബത്ത് തന്നെ വിദേശത്തേക്ക് ഈ എണ്ണക്കച്ചവടം വഴി ഒഴുകുന്നു. എന്നാല്‍, ഭാവിയില്‍ ഇന്ത്യയുടെ ഊര്‍ജ്ജ രംഗത്ത വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇന്ത്യയുടെ ഗള്‍ഫായി ആന്ധ്ര- ആൻഡമാൻ തീരം മാറുമെന്നാണ് സൂചനകള്‍. കൃഷ്ണ – ഗോദാവരി തടത്തില്‍ നിന്നും ഇന്ത്യയുടെ പൊതുമേഖലാ എണ്ണക്കമ്ബനിയായ ഒഎൻജിസിയുടെ എണ്ണം ഖനനം ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.
ആന്ധ്രപ്രദേശിലെ കാക്കിനഡ തീരത്തോട് ചേര്‍ന്നാണ് ഖനനം തുടങ്ങിയിരിക്കുന്നത്. ഇവിടെ 2016 മുതല്‍ എണ്ണ ഖനനത്തിനുള്ള ശ്രമങ്ങള്‍ നടന്നു വരികയായിരുന്നു.മേഖലയില്‍ നിന്നും ആദ്യമായി ക്രൂഡ് ഓയില്‍ ഖനനം ചെയ്തു തുടങ്ങിയിട്ടുണ്ട്.കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്.
കാക്കിനഡ തീരത്തു നിന്ന് 30 കിലോമീറ്റര്‍ ദൂരെ കടലിലാണ് ഖനനം നടക്കുന്നത്. മൊത്തം 26 എണ്ണക്കിണറുകള്‍ മേഖലയിലുണ്ടെന്നാണ് കണക്ക്. ഇതില്‍ നാലെണ്ണത്തില്‍ മാത്രമാണ് ഖനനം ആരംഭിച്ചിരിക്കുന്നത്. കൃഷ്ണ ഗോദാവരി നദീ തടത്തോട് ചേര്‍ന്ന മേഖലയിലാണ് എണ്ണ കണ്ടെത്തിയിരുന്നത്.
അടുത്ത മെയ് ജൂണ്‍ മാസങ്ങളില്‍ പ്രതിദിനം 45000 ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ മൊത്തം ക്രൂഡ് ഉല്‍പ്പാദനത്തില്‍ ഏഴ് ശതമാനമാകും ഇത്. പൊതുമേഖലാ സ്ഥാപനമായ ഒഎൻജിസിയാണ് ഖനനത്തിന് ചുക്കാൻ പിടിക്കുന്നത്. എണ്ണ ഖനനത്തെ കുറിച്ചുള്ള വിവരങ്ങള്‍ കമ്ബനി സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചു.