തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയെ സിസ്റ്റമാറ്റിക് ആക്കി മാറ്റണമെന്ന് നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാര്‍.കെഎസ്‌ആര്‍ടിസിയില്‍ പ്രശ്നങ്ങളുണ്ടെന്നും തൊഴിലാളികള്‍ പറയുന്നതില്‍ കാര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സഹകരിച്ചാല്‍ വിജയിപ്പിക്കാമെന്നും ഗ്രാമീണ മേഖലയില്‍ കൂടുതലായി സര്‍വ്വീസുകള്‍ നടത്തുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
‘കെഎസ്‌ആര്‍ടിസിയെ സ്വയം പര്യാപ്തതയില്‍ എത്തിക്കുക എളുപ്പമല്ല. തൊഴിലാളി ദ്രോഹ നടപടികളൊന്നും ഉണ്ടാകില്ല. കെഎസ്‌ആര്‍ടിസിയുടെ സാമ്ബത്തിക ചോര്‍ച്ച അടയ്ക്കും. കെഎസ്‌ആര്‍ടിസിയെ കമ്ബ്യൂട്ടര്‍വല്‍ക്കരിക്കും.’ ഗണേഷ് പറഞ്ഞു.
ഇന്നാണ് ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും മന്തിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.ഗതാഗത വകുപ്പ് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഗണേഷ് കുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു