HealthLIFE

കോവിഡ് ജെഎന്‍.1 വകഭേദം; സാധാരണലക്ഷണങ്ങള്‍ക്കൊപ്പം വിശപ്പില്ലായ്മയും ക്ഷീണവും അനുഭവപ്പെടാം

കേരളത്തിലടക്കം സ്ഥിരീകരിച്ച ജെഎന്‍.1 എന്ന പുതിയ കോവിഡ് വകഭേദത്തെ പ്രത്യേകം ശ്രദ്ധിക്കേണ്ട വേരിയന്റ് ഓഫ് ഇന്ററസ്റ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ലോകാരോഗ്യസംഘടന. അതേസമയം പൊതുജനാരോ?ഗ്യത്തിന് പുതിയ വകഭേദം വലിയ ഭീഷണിയാകാനിടയില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

പുതിയ വകഭേദം തീവ്രമാകുന്നതില്‍ നിന്നും മരണനിരക്ക് കൂടാതിരിക്കാനുമുള്ള സംരക്ഷണം നല്‍കാന്‍ നിലവിലുള്ള വാക്‌സിന് പ്രാപ്തിയുണ്ടെന്നും ലോകാരോഗ്യസംഘടന പറഞ്ഞു.

ഈ വര്‍ഷം സെപ്തംബറില്‍ അമേരിക്കയിലാണ് ജെ.എന്‍.വണ്‍ വകഭേദം ആദ്യമായി കണ്ടെത്തുന്നത്. തുടര്‍ന്ന് ചൈനയിലും ഈ വകഭേദം വിവിധയാളുകളില്‍ സ്ഥിരീകരിക്കുകയുണ്ടായി. നിലവില്‍ അമേരിക്ക, യു.കെ, ഐസ്ലന്‍ഡ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, നെതര്‍ലന്റ്‌സ് തുടങ്ങിയ രാജ്യങ്ങളില്‍ ജെ.എന്‍.1 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെ മുപ്പത്തിയെട്ട് രാജ്യങ്ങളില്‍ ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ലക്‌സംബര്‍ഗില്‍ ആദ്യമായി കണ്ടെത്തിയ ജെഎന്‍.1 വകഭേദം ഒമിക്രോണിന്റെ ഉപവകഭേദമാണ്. രോഗനിരക്കുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍ ?

  • തീരെ ചെറിയ ലക്ഷണങ്ങളില്‍ത്തുടങ്ങി മിതമായ രീതിയിലുള്ളവ വരേയാണ് ജെഎന്‍.വണ്‍ വകഭേദത്തില്‍ പ്രത്യക്ഷമാകുന്നതെന്ന് ലോകാരോഗ്യസംഘടന പറയുന്നു.
  • പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍. ചിലരോഗികളില്‍ വളരെ ലളിതമായ ശ്വസനേന്ദ്രിയ രോഗലക്ഷണങ്ങളും പ്രകടമാകാറുണ്ട്. അവ നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളില്‍ ഭേദമാകാറുമുണ്ട്.
  • ഇവകൂടാതെ ചില പുതിയ ലക്ഷണങ്ങളും ഈ വകഭേദത്തിനൊപ്പം കാണുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിശപ്പില്ലായ്മ, തുടര്‍ച്ചയായ മനംപുരട്ടല്‍ തുടങ്ങിയവ അതില്‍ ചിലതാണ്. കൂടാതെ അമിതമായ ക്ഷീണം, പേശികളുടെ ക്ഷയം തുടങ്ങിയവയും അനുഭവപ്പെട്ടേക്കാം. മറ്റു കോവിഡ് വകഭേദങ്ങളേക്കാള്‍ ക്ഷീണം തോന്നാമെന്നും ചെറിയ ജോലികള്‍ ചെയ്യുമ്പോള്‍പോലും അനുഭവപ്പെടുന്ന തളര്‍ച്ചയും കാണാമെന്നും പറയുന്നു.
  • ചില പ്രത്യേകസാഹചര്യങ്ങളില്‍ ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങളും അനുഭവപ്പെടാം. ഇത് ദഹനവ്യവസ്ഥയെ ബാധിച്ചേക്കാം. ഛര്‍ദി, ഓക്കാനം തുടങ്ങിയവ ഇവരില്‍ പ്രകടമാകും.
  • മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ജെഎന്‍.1-ന് വ്യാപനശേഷി കൂടുതലായിരിക്കുമെന്നാണ് സി.ഡി.സിയും വ്യക്തമാക്കുന്നത്. അവധിക്കാലവും കോവിഡ് വാക്‌സിനെടുക്കുന്നതിന്റെ നിരക്ക് കുറഞ്ഞതുമൊക്കെയാണ് രോഗികള്‍ കൂടുന്നതിന് പിന്നിലെന്നും സി.ഡി.സി കരുതുന്നു.

Back to top button
error: