KeralaNEWS

കാലിക്കറ്റ് സര്‍വ്വകലാശാല ഗസ്റ്റ് ഹൗസിന് മുന്നില്‍ എസ്.എഫ്.ഐ പ്രതിഷേധം; പിടിച്ചുനീക്കി പൊലീസ്

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘ്പരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് എസ്.എഫ്.ഐ കാലിക്കറ്റ് സര്‍വ്വകലാശാല ഗസ്റ്റ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ഗസ്റ്റ്ഹൗസിന് മുന്നില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വൈകിട്ട് 6.30 നാണ് ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാലിയിലെത്തുന്നത്.

ഇതിന് മുന്നോടിയായാണ് എസ്.എഫ്.ഐ സര്‍വ്വകലാശലയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. രൂക്ഷമായ വിമര്‍ശനമാണ് ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ നടത്തിയത്. ആര്‍.എസ്.എസ് തെമ്മാടികളെ കേരളത്തിലെ ക്യാമ്പസുകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന പണിയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ പറഞ്ഞു.

Signature-ad

‘സംഘപരിവാരത്തിന്റെ ചട്ടുകമെന്നോണം കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സിലറായ കേരളത്തിന്റെ ക്യാമ്പസുകളിലൂടെ പാന്‍പരാഗ് മുറുക്കിത്തുപ്പി നടക്കുന്ന ആരിഫ് മുഹമ്മദ് ഖാന്‍ മാറുന്ന കാഴ്ച്ചയാണ് നമ്മള്‍ കാണുന്നത്. രണ്ടു സര്‍വ്വകലാശാലകളിലേക്ക് ഒരുപറ്റം ആര്‍.എസ്.എസിന്റെ തെമ്മാടികളെ റിക്രൂട്ട് ചെയ്യാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്ന ചാന്‍സിലര്‍ തയ്യാറാകുന്നു’. ആര്‍ഷോ ആരോപിച്ചു.

 

Back to top button
error: