Health

തുമ്മൽ അപകടകാരിയോ …?  മൂക്ക് അമർത്തിപ്പിടിച്ച് തുമ്മൽ തടയാൻ ശ്രമിച്ച യുവാവ് അനുഭവിച്ച പ്രാണവേദന ഡോക്ടർമാരെ പോലും  അമ്പരപ്പിച്ചു, വിശദ വിവരം അറിയുക

     ശ്വാസകോശത്തിൽ നിന്ന് വായുവിനെ അതിശക്തിയായി പുറന്തള്ളുന്ന പ്രക്രിയയാണ് തുമ്മൽ. നാം തുമ്മുമ്പോൾ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും ഒരു നിമിഷം സ്തംഭിക്കും. തുമ്മി കഴിഞ്ഞയുടൻ വീണ്ടും പ്രവർത്തനം തുടങ്ങുന്നു.

തുമ്മുമ്പോൾ മൂക്ക് മാത്രമല്ല ശരീരം മുഴുവൻ അതിൽ പങ്കു ചേരും. മൂക്കിനുള്ളിൽ അന്യവസ്തു കയറിക്കഴിഞ്ഞാൽ ഉടനെ തലച്ചോറിലേക്ക് സന്ദേശം എത്തും. അതോടെ, ഒന്നാഞ്ഞു തുമ്മാൻ ശരീരം തയ്യാറാവും. വയറിലെയും തൊണ്ടയിലെയും നെഞ്ചിലേയും എല്ലാം പേശികൾ മുറുകും. നാവ് വായയുടെ മുകളിലേക്ക് വളയും. കൺപോളകൾ അടയും. ഇതെല്ലാം നിമിഷനേരം കൊണ്ട് സംഭവിച്ചിരിക്കും.

തുമ്മൽ തടയുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. തുമ്മൽ തടയാൻ ശ്രമിക്കുന്നതിനിടെ ഒരാളുടെ ശ്വാസനാളം പൊട്ടിയ സംഭവമാണ് ബ്രിട്ടനിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. ഡോക്ടർമാരുടെ അഭിപ്രായത്തിൽ ഒരാളുടെ ശ്വാസനാളത്തിന് പരിക്കേൽക്കുന്നത് വളരെ അപൂർവമാണ്.

എന്താണ് സംഭവം?

‘ബി.എം.ജെ’എന്ന ജേണലിലാണ് സംഭവത്തെ കുറിച്ചുള്ള പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നത്. കാർ ഓടിക്കുന്നതിനിടെ 34-കാരനായ യുവാവിന് തുമ്മൽ അനുഭവപ്പെട്ടു. തുടർന്ന് ഇയാൾ വിരൽ കൊണ്ട് മൂക്കിൽ അമർത്തി പിടിച്ചു. ഇതോടെ വായയ്ക്കുള്ളിൽ മർദ്ദം സൃഷ്ടിക്കപ്പെട്ടു. കൂടാതെ ശ്വാസനാളത്തിൽ രണ്ട് മില്ലിമീറ്റർ ദ്വാരവും ഉണ്ടായതായി പഠനത്തിൽ പറയുന്നു. ലോകത്ത് ഇത്തരമൊരു സംഭവം  ആദ്യമാണ് എന്നും  ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.

ഡോക്ടർമാർ അമ്പരന്നു

ശ്വാസനാളം പൊട്ടിയതിനെത്തുടർന്ന്, ഇദ്ദേഹം വേദനകൊണ്ട് പുളയാൻ തുടങ്ങി. അതിനുശേഷം അദ്ദേഹത്തെ തിടുക്കത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആ അവസ്ഥ കണ്ട് ഡോക്ടർമാർ പോലും അമ്പരന്നു. ശ്വാസനാളം പൊട്ടിയതിനുശേഷവും  ഇയാൾക്ക് ഭക്ഷണം വിഴുങ്ങാനോ സംസാരിക്കാനോ ഒരു ബുദ്ധിമുട്ടും നേരിട്ടില്ല എന്ന വസ്തുതയാണ് ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയത്. എന്നിരുന്നാലും, ഈ സമയത്ത് ഇയാളുടെ കഴുത്ത് വല്ലാതെ വീർക്കുകയും ശബ്ദത്തിൽ നേരിയ മാറ്റം അനുഭവപ്പെടുകയും ചെയ്തു. ചികിത്സയെ തുടർന്ന് യുവാവ് അഞ്ച് ആഴ്ചയ്ക്കുള്ളിൽ പൂർണമായി സുഖം പ്രാപിച്ചു.

തുമ്മൽ തടയുന്നത് ദോഷകരം

തുമ്മൽ തടയുന്നത് പല വിധത്തിൽ ആരോഗ്യത്തിന് ഹാനികരമാണ്. തുമ്മൽ തടഞ്ഞാൽ വായിൽ സമ്മർദമുണ്ടാകുന്നത് കർണപടത്തിൽ എത്താൻ ഇടയാക്കും, ഇത് ചിലപ്പോൾ കർണപടലം പൊട്ടാൻ കാരണമാകും. കൂടാതെ വായയ്ക്കുള്ളിൽ മർദ്ദം വർധിക്കാൻ തുടങ്ങുമ്പോൾ ശ്വാസനാളത്തിൽ ദ്വാരത്തിനും ഇടയാക്കും. ഇതുവഴി രക്തക്കുഴലുകൾ പൊട്ടാനുള്ള സാധ്യതയുമുണ്ട്.

Back to top button
error: