കൊല്ലം തേവലക്കര നടുവിലക്കരയിലാണ് സംഭവം.കസേരയില്‍ ഇരിക്കുന്ന അമ്മയെ മരുമകള്‍ മഞ്ജു തള്ളി താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
മക്കളുടെ മുന്നില്‍ വെച്ചാണ് മര്‍ദ്ദിക്കുന്നത്. എന്നാല്‍ മര്‍ദ്ദനം സഹിക്കാന്‍ പറ്റാതെയായപ്പോള്‍ വയോധിക പോലീസില്‍ പരാതി നല്‍കുകയായിരുന്നു.വീഡിയോയില്‍ വളരെ മോശമായ ഭാഷയില്‍ യുവതി വൃദ്ധയോട് ആദ്യം എഴുന്നേറ്റ് പോകാന്‍ പറയുന്നുണ്ട് . ശേഷം വൃദ്ധയെ ഇവര്‍ ശക്തിയായി പിടിച്ച് തറയിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്.
വീണിടത്ത് കുറച്ച് നേരം കിടക്കുകയും പിന്നീട് ഇവര്‍ തനിയെ എഴുന്നേറ്റിരിക്കുന്നതായി വീഡിയോയില്‍ കാണാം.ചെറിയ കുട്ടിയോട് ഏലിയാമ്മയെ മര്‍ദ്ദിക്കാന്‍ മഞ്ജു പറയുന്നതായും വീഡിയോയില്‍ കാണാം.
ടിവിക്കു മുന്പിലിരിക്കുന്ന ഏലിയാമ്മയോട് എഴുന്നേറ്റ് പോകാനാവശ്യപ്പെടുകയും പിന്നാലെ തളളി താഴെയിടുകയും ഇരുമ്പുവടി കൊണ്ട് അടിക്കുകയും ചെയ്തു.
ഹയര്‍ സെക്കന്‍ഡറി അധ്യാപികയായ മഞ്ജു ഏലിയാമ്മയെ സ്ഥിരമായി മര്‍ദ്ദിക്കുമായിരുന്നെന്നാണ് വിവരം.കഴിഞ്ഞ ദിവസം മഞ്ജുവിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ഏലിയാമ്മ ചികിത്സ തേടിയിരുന്നു.
സംഭവത്തിൽ മരുമകള്‍ മഞ്ജുമോള്‍ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ജുവിനെതിരെ ജാമ്യമില്ലാവകുപ്പുകളടക്കം ചുമത്തി കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.