KeralaNEWS

കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കോഡിലേക്ക് 

തിരുവനന്തപുരം; കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കോഡിലേക്ക്. രണ്ടാം ശനി ഞായർ അവധി കഴിഞ്ഞ ആദ്യ പ്രവൃത്തി ദിനമായ ഡിസംബർ 11 തിങ്കളാഴ്ച പ്രതിദിന വരുമാനം 9.03 കോടി രൂപ എന്ന  നേട്ടം കൊയ്തു.
ഈ മാസം ഡിസംബർ ഒന്ന് മുതൽ ഡിസംബർ 11 വരെയുള്ള 11 ദിവസങ്ങളിലായി  84.94 രൂപയുടെ വരുമാനമാണ് കെഎസ്ആർടിക്ക് ലഭിച്ചത്. അതിൽ ഞായർ ഒഴികെ  എല്ലാ ദിവസം വരുമാനം 7.5 കോടി രൂപ കടന്നു.
ഡിസംബർ 4 ന്  8.54 കോടി, 5 ന് 7.88 കോടി, 6 ന് 7.44 കോടി, 7 തിന് 7.52 കോടി, 8 തിന് 7.93 കോടി, 9 ന് 7.78 കോടി, .10 ന് 7.09 കോടി, 11 ന് 9.03 കോടി,  എന്നിങ്ങനെയാണ് പ്രതിദിന വരുമാനം.  കെഎസ്ആർടിസി മാനേജ്മെന്റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായാണ് റിക്കാർഡ് വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നിൽ രാപകൽ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവക്കാരെയും കൂടാതെ സൂപ്പർവൈർമാരെയും ഓഫീസർമാരെയും  അഭിനന്ദിക്കുന്നതായും സിഎംഡി അറിയിച്ചു.
10 കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് KSRTC ലക്ഷ്യമിട്ടിട്ടുള്ളത്  എന്നാൽ കൂടുതൽ പുതിയ ബസുകൾ എത്തുന്നതിൽ നേരിടുന്ന കാലതാമസമാണ് അതിന് തടസമെന്നും ഇതിന് പരിഹാരമായി കൂടുതൽ ബസുകൾ NCC , GCC വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ച് വരികയുമാണ് എന്നും സിഎംഡി അറിയിച്ചു.

Back to top button
error: