IndiaNEWS

മൂന്നിടത്ത് തോല്‍വി, തെലങ്കാന ഏക ആശ്വാസം; കോണ്‍ഗ്രസിന് വന്‍ തിരിച്ചടി

ന്യൂഡല്‍ഹി: നാലു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ച മധ്യപ്രദേശിലും രണ്ടാമൂഴം കൊതിച്ച രാജസ്ഥാനിലും കോണ്‍ഗ്രസ് തോല്‍വി ഉറപ്പിച്ചു കഴിഞ്ഞു. ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച ഛത്തീസ്ഗഡില്‍ ആദ്യഘട്ടങ്ങളിലെ മികച്ച പ്രകടനത്തിന് ശേഷം വോട്ടെണ്ണലില്‍ കോണ്‍ഗ്രസ് പിന്നോട്ടു പോയ സാഹചര്യമാണുള്ളത്.

മൂന്നു സംസ്ഥാനങ്ങളിലും ബിജെപി മാന്ത്രിക സംഖ്യ പിന്നിട്ടു കഴിഞ്ഞു. അതേസമയം, തെലങ്കാനയിലെ വിജയം പാര്‍ട്ടിക്ക് ഏക ആശ്വാസമായി. ബിആര്‍എസിനെ തോല്‍പ്പിച്ചാണ് കോണ്‍ഗ്രസ് ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്. ഹിന്ദി ഹൃദയഭൂമിയില്‍ വലിയ തിരിച്ചടിയാണ് ജനവിധിയില്‍ പാര്‍ട്ടിക്കുണ്ടായത്. ബിജെപി വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോഴും ബിജെപിയുടെ തെരഞ്ഞെടുപ്പ് തുറുപ്പുചീട്ടായി തുടരുന്നു എന്നും ഫലം പറയുന്നു.

Signature-ad

മധ്യപ്രദേശിലും രാജസ്ഥാനിലും ആദ്യഘട്ടത്തില്‍ ഇഞ്ചോടിഞ്ച് ഒപ്പം നിന്ന ശേഷമാണ് കോണ്‍ഗ്രസ് പിന്നോട്ടു പോയത്. മധ്യപ്രദേശിലെ 230 അംഗ സഭയില്‍ 150ലേറെ സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന് നാല്‍പ്പതിലേറെ സീറ്റുകളുടെ കുറവുണ്ടായി. രാജസ്ഥാനില്‍ മാന്ത്രിക സംഖ്യയായ 100 ബിജെപി പിന്നിട്ടു കഴിഞ്ഞു. കഴിഞ്ഞ തവണ നൂറിടത്ത് ജയിച്ച കോണ്‍ഗ്രസ് എഴുപതില്‍ താഴെ സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മികച്ച ഫലം പ്രതീക്ഷിച്ച ഛത്തീസ്ഗഡിലെ ഫലം പാര്‍ട്ടിക്ക് അപ്രതീക്ഷിത തിരിച്ചടായി മാറി.

 

Back to top button
error: