CrimeNEWS

ഗര്‍ഭഛിദ്ര റാക്കറ്റ് കേസ്: ആരോപണ വിധേയനായ ഡോക്ടര്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍

ബംഗളൂരു: പെണ്‍ഭ്രൂണഹത്യയുടെ ഭാഗമായി ഗര്‍ഭഛിദ്രത്തിനു സഹായിക്കുന്ന റാക്കറ്റ് പിടിയിലായ കേസില്‍ ആരോപണവിധേയനായ ഡോക്ടറെ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മൈസൂരു കൊന്‍സുര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ സതീഷ്(47) ആണ് മരിച്ചത്.

സതീഷ് വിഷം കുത്തിവച്ചു ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 3 വര്‍ഷത്തിനിടെ അനധികൃതമായി 3,000 ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയതിനുള്ള തെളിവുകള്‍ ലഭിച്ചതോടെ 2 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Signature-ad

പിന്നാലെ പ്രതികള്‍ സതീഷിനെതിരെ മൊഴി നല്‍കിയെന്ന സൂചനകള്‍ പുറത്തുവന്നു. ഇതോടെ ഒളിവില്‍ പോയി. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ജീവനൊടുക്കിയതായി പൊലീസ് സംശയിക്കുന്നു.

അതിനിടെ, കേസിലെ മറ്റൊരു പ്രതിയെ കൂടി സിഐഡി അറസ്റ്റ് ചെയ്തു. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ മഞ്ജുളയാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.

Back to top button
error: