KeralaNEWS

കുഞ്ഞിമാണിക്യത്തിന്റെ ആഗ്രഹം പൂവണിഞ്ഞു; അരികിലെത്തി കൈപിടിച്ച്‌ മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണണമെന്ന കുട്ടിപ്പറമ്ബില്‍ കുഞ്ഞിമാണിക്യത്തിന്റെ ഏറെ നാളത്തെ ആഗ്രഹം സഫലമായിരിക്കുകയാണ്.

നവകേരള സദസിന്റെ ഭാഗമായി കോഴിക്കോട് കൊയിലാണ്ടിയില്‍ മുഖ്യമന്ത്രി എത്തിയപ്പോഴാണ് കുഞ്ഞിമാണിക്യത്തിന്റെ ആഗ്രഹം മനസിലാക്കി പിണറായി നേരിട്ട് ആ അമ്മയെ കാണാൻ എത്തിയത്.

Signature-ad

അതേസമയം കേരള ചരിത്രത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്ന നവകേരള സദസ് അഞ്ച് ജില്ലകള്‍ പിന്നിട്ട് ആറാമത് ജില്ലയായ പാലക്കാട് എത്തി നില്‍ക്കുകയാണ്. നവകേരള സദസിന് വലിയ ജനപിന്തുണയാണ് എല്ലാ മണ്ഡലങ്ങളിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.

കോണ്‍ഗ്രസ്, മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ പോലും നവകേരള സദസില്‍ പങ്കെടുക്കുന്നുണ്ട്. എല്‍ ഡി എഫ് ന്റേതല്ലാത്ത മണ്ഡലങ്ങളില്‍ പോലും നവകേരള സദസ് മഹാജനസംഗമമായി മാറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

Back to top button
error: