ട്രെയിസ് ചെയ്യപ്പെടാൻ ഉള്ള സാധ്യതകള്‍ ഒഴിവാക്കാനായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഇരുന്നിട്ട് കൂടിയും കുഞ്ഞിന് കാണിച്ചുകൊടുത്ത യൂട്യൂബ് വീഡിയോകള്‍ വഴിയാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്.
തട്ടിക്കൊണ്ടുപോകലിനു പിന്നിൽ സാമ്പത്തിക ഇടപാടാണെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെയാണ് ഇന്നലെ കസ്റ്റഡിയിൽ എടുത്തത്. തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതിൽ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു. കഷണ്ടിയുള്ള മാമൻ എന്ന് കുട്ടി നേരത്തേ മൊഴി നൽകിയിരുന്നു. പ്രിന്റ് ചെയ്ത രേഖാചിത്രം കാണിച്ചതോടെ കുട്ടി ഇയാളെ തിരിച്ചറിയുകയായിരുന്നു.
കേരള – തമിഴ്‌നാട് അതിർത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ കവിത, മകൾ അനുപമ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് പിടിയിലായത്. ഇവരിൽ പത്മകുമാറിന് കേസിൽ നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.