MovieTRENDING

വിശ്വാസിന് വധുവിനെ ലഭിച്ചു. തേജാ ലഷ്മി (കുഞ്ഞാറ്റ )യാണു വധു

വിശ്വാസ്, വധുവിനെ തേടുന്നു എന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
റെജി ഫോട്ടോ പാർക്ക് സംവിധാനം ചെയ്യുന്ന കാഞ്ചി മാല എന്ന ചിത്രത്തിൻ്റെതായിരുന്നു ഈ അറിയിപ്പ്..
അന്വോഷണത്തിന് പര്യവസ്സാനമായി വധുവിനെ ലഭിച്ചിരിക്കുന്നു.
പ്രശസ്ത നടി ഉർവ്വശിയുടെ മകൾ തേജാ ലഷ്മി (കുഞ്ഞാറ്റയാണു വധു)
ധ്യാൻ ശ്രീനിവാസനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ വിശ്വാസിനെ അവതരിപ്പിക്കുന്നത്.
ശ്രേയാനിധി ക്രിയേഷൻസിൻ്റെ ബാനറിൽ രാജേഷ് നായർ, ശ്രേയാനിധി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം നമ്മുടെ സമൂഹത്തിൽ നിന്നും നഷ്ടമായിക്കൊണ്ടിരി
ക്കുന്ന പല ജീവിത മൂല്യങ്ങളും തിരിച്ചു പിടിക്കാനുള്ള ഉദ്യമത്തിൻ്റെ സന്ദേശം ഉൾക്കൊള്ളുന്ന ചിത്രമാണ്. ക്ളീൻ എൻ്റർടൈനറായി ത്തന്നെയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമെന്ന് പ്രശംസ നേടിയ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിനു ശേഷം റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും കാഞ്ചിമാല എന്ന ചിത്രത്തിൻ്റെ പ്രാധാന്യം വർദ്ധിക്കുന്നു.

ധ്യാൻ ശ്രീനിവാസൻ, തേജാ ലഷ്മി എന്നിവർക്കു പുറമേ
അജു വർഗീസ്, സിദിഖ്, ഇന്ദ്രൻസ്, സുധീർ കരമന, കുടശ്ശനാട് കനകം, ശോഭാ മോഹൻ എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
കഥ – ഭാനു ഭാസ്ക്കർ .
ഗാനങ്ങൾ – റഫീഖ് അഹമ്മദ് ‘
സംഗീതം – ബിജിപാൽ , രമേഷ് നാരായണൻ’
ഛായാഗ്രഹണം- പ്രദീപ് നായർ,
എഡിറ്റിംഗ് – സിയാൻ ശ്രീകാന്ത്.
കലാസംവിധാനം – രാജീവ് കോവിലകം.
മേക്കപ്പ് – പട്ടണം ഷാ.
കോസ്റ്റ്യും ഡിസൈൻ – ഇന്ദ്രൻസ് ജയൻ.
സ്റ്റിൽസ് – അജേഷ് ‘
കോഡയറക്ടർ – ഷിബു ഗംഗാധരൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഹാരിസൺ
ഡിസൈൻ പ്രമേഷ്പ്രഭാകർ ‘
പ്രൊഡക്ഷൻ കൺട്രോളർ – ഹരി വെഞ്ഞാറമൂട്.
ജനുവരി പതിനാലിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം, കൊല്ലം, തിരുവനന്തപുരം വാഗമൺ എന്നിവിടങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: