ആലുപ്പുഴ: ഉദ്ഘാടന യാത്രയില്‍ ചങ്ങാടം തലകീഴായി മാറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നാട്ടുകാരും തോട്ടില്‍വീണു. ആലപ്പുഴ കരുവാറ്റ ചെമ്പുതോട്ടിലെ കടവില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. ചങ്ങാടം മറിഞ്ഞ് യത്രക്കാര്‍ തോട്ടില്‍വീഴുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
നാട്ടുകാര്‍ക്ക് അക്കരെയിക്കരെ പോകാന്‍ നിര്‍മിച്ച ചെറിയ ചങ്ങാടം പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷിന്റെ 14ാം വാര്‍ഡിലെ കടത്തുകടവില്‍ പ്രസിഡന്റ് നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റ് ടി.പൊന്നമ്മയും അക്കരയ്ക്കു ചങ്ങാടത്തില്‍ പോയി. വൈസ് പ്രസിഡന്റിന്റെ 13ാം വാര്‍ഡിലെ കടവില്‍ വൈസ് പ്രസിഡന്റും ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഏതാനും നാട്ടുകാര്‍ കൂടി കയറി തിരികെ നീങ്ങുമ്പോള്‍ ചങ്ങാടം തലകീഴായി മറിയുകയായിരുന്നു. യാത്രക്കാരെല്ലാം ചങ്ങാടത്തിന്റെ അടിയിലായി. കരയിലുണ്ടായിരുന്നവര്‍ ബഹളം വച്ചു. ചിലര്‍ തോട്ടിലിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു.
കുട്ടികള്‍ ചങ്ങാടത്തില്‍ കയറാതിരുന്നതും രക്ഷയായി. നാട്ടുകാര്‍ പിന്നീട് ചങ്ങാടം ഉയര്‍ത്തി. അപകടത്തിനു ശേഷം ചങ്ങാടം ഉപയോഗിക്കുന്നതു നിര്‍ത്തിവച്ചു. നാലു വീപ്പകളില്‍ പ്ലാറ്റ്‌ഫോം ഉണ്ടാക്കി നിര്‍മിച്ച ചങ്ങാടത്തില്‍ കെട്ടിയ കയര്‍ വലിച്ചാണ് അക്കരെയിക്കരെ പോകുന്നത്.