KeralaNEWS

കാര്യവട്ടത്ത് ഇന്ത്യ-ഓസ്ട്രേലിയ ടി20 മത്സരം കാണാനും ആളില്ല !

തിരുവനന്തപുരം: ഇന്ത്യ-ഓസ്ട്രേലിയ ടി20 മത്സരം കാണാനും ആളില്ലാതായതോടെ കാര്യവട്ടം സ്‌റ്റേഡിയത്തിൽ ഇനി അന്താരാഷ്ട്ര മത്സരങ്ങൾ അനുവദിച്ചു കിട്ടാൻ സാധ്യത കുറവ്.

സ്റ്റേഡിയത്തിലെ ഒന്ന് രണ്ട് പവലിയനുകള്‍ ഒഴിച്ച്‌ മിക്ക ഇടങ്ങളും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു.ടിക്കറ്റ് വില കുറച്ചിട്ടും കൂടുതല്‍ കാണികളെ എത്തിക്കാൻ സംഘാടകര്‍ക്ക് സാധിച്ചില്ല. നേരത്തെ ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരം കാണാനെത്തിയ കാണികള്‍ ഇതിലും കുറവായിരുന്നു.

ലങ്കയ്ക്കെതിരെയുള്ള ഏകദിന മത്സരത്തിനായി 1,500 രൂപയായിരുന്നു സംഘാടകര്‍ നിശ്ചിയിരുന്ന ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. എന്നാല്‍ ആകെ മത്സരം കാണാൻ എത്തിയത് മൂവായിരത്തോളം പേര്‍ മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 മത്സരത്തിനും സംഘാടകര്‍ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിരുന്നതും 1,500 രൂപയായിരുന്നു.

Signature-ad

ലങ്കയ്ക്കതിരെയുള്ള ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞ സാഹചര്യത്തിലും അത് തുടര്‍ന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലുമാണ് ഇത്തവണ സംഘാടകര്‍ ടിക്കറ്റ് വില കുറച്ചത്. എന്നിട്ടും സ്റ്റേഡിയം നിറയ്ക്കാൻ സംഘാടകര്‍ക്ക് സാധിച്ചില്ല. കഴിഞ്ഞ തവണ കായിക മന്ത്രിയുടെ വിവാദ പ്രസ്താവനയും ഏകദിനത്തെയും സംഘാടകര്‍ പഴിച്ചാരിയെങ്കില്‍ ഇത്തവണ എന്ത് പറഞ്ഞ് ന്യായീകരിക്കുമെന്ന് കാത്തിരിക്കാം.

750, 2,0000, 5,000, 10,000 എന്നിങ്ങിനെയാണ് ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന് സംഘാടകര്‍ നിശ്ചിയിച്ചിരുന്ന ടിക്കറ്റ് നിരക്ക്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 375 രൂപയ്ക്ക് എന്ന നിരക്കിലും സംഘാടകര്‍ ടിക്കറ്റ് ഏര്‍പ്പെടുത്തിരുന്നു.

 55,000 സീറ്റാണ് കാര്യവട്ടം ഗ്രൂൻഫീല്‍ഡ് സ്റ്റേഡിയത്തിന്റെ ആകെയുള്ളത്.ഇതിൽ 70 ശതമാനവും ഒഴിഞ്ഞുകിടക്കുകയായിരുന്നു.

Back to top button
error: