പക്കാ കോൺഗ്രസ്കാരി ആയിരുന്ന ഞാൻ പിണറായി വിജയനെ ഇഷ്ടപ്പെടാൻ കാരണം ഇന്ത്യാവിഷനിലെ ലാവലിൻ ചർച്ചകൾ ആയിരുന്നു.
ഒരു ദിവസം ജയശങ്കർ എന്ന ആഭാസന്റെ വായിൽ നിന്നു വരുന്ന ദുർഗന്ധം വമിപ്പിക്കുന്ന വാക്കുകൾ കേട്ട് മനസ് പൊള്ളിയടർന്നിരുന്നു …. അന്ന് എനിക്ക് ഒട്ടും ഇഷ്ടമില്ലാതിരുന്ന രാഷ്ട്രീയത്തിന്റെ അമരക്കാരനെ നെഞ്ചോട് ചേർത്തതാണ്. പിന്നിട് ഒരിക്കലും നെഞ്ചിൽ നിന്ന് ആ രൂപത്തെ ഇറക്കിവിട്ടില്ല എന്നു മാത്രമല്ല കൂടുതൽ, കൂടുതൽ ഇഷ്ടപെടുകയും സ്നേഹിക്കുകയും ചെയ്തു എന്നതാണ് സത്യം.
പിണറായിയെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്താൻ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു കേസ് മാത്രമായിരുന്നു ലാവലിൻ കേസ്. അതിനു വേണ്ടി ഏറ്റവും കൂടുതൽ പണി എടുത്തത് മുനീറിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാ വിഷനാണ്. ഇന്ന് അതിന്റെ സ്ഥാനത്ത് സംഘി മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ചാനലും.
ചാനലിന്റെ പിണറായി വിരോധം കാരണം. പിണറായിയെ തെറി പറയുന്നവരെ മാത്രം തെരഞ്ഞുപിടിച്ച് ചർച്ചകൾ നടത്തുകയും , അവരിൽ നിന്ന് വരുന്ന ദുർഗന്ധം വമിപ്പിക്കുന്ന വാക്കുകൾ കേട്ട് അഭിരമിക്കുന്ന അവതാരകരും ഏഷ്യാനെറ്റിന് ഒരു മുതൽ കൂട്ടാണ്.
Fb യിലും റീൽസുകളിലും, ചാനലുകളിലും നിറയുന്ന പിണറായി വിരോധം സാധാരണക്കാരായ ജനങ്ങളെ ബാധിച്ചിട്ടില്ല എന്നതിന്റെ തെളിവാണ്, നവകേരള സഭക്ക് കിട്ടുന്ന ജനപിന്തുണ. ഒഴുകി എത്തുകയാണ് ജനങ്ങൾ, എന്തുകൊണ്ടാകും ഇത്രമേൽ ചാനലുകളാൽ വെറുക്കപ്പെട്ട ഒരു മനുഷ്യനെ ജനങ്ങൾ ഇങ്ങനെ ഹൃദയത്തോട് ചേർക്കുന്നത് , ചാനലുകാരെ നിങ്ങൾ എപ്പോഴും തോറ്റു കൊണ്ടിരിക്കുകയാണ് ഈ മനുഷ്യന്റെ ആത്മവിശ്വാസത്തിനു മുന്നിൽ, നിങ്ങൾ എത്ര വളഞ്ഞിട്ട് ആക്രമിച്ചാലും ,അവസാന ചിരി പിണറായിയുടെ മാത്രമായിരിക്കും!