KeralaNEWS

എ.വി ഗോപിനാഥും സിപിഎമ്മിലേക്ക്? എ.കെ ബാലനുമായി കൂടിക്കാഴ്ച്ച നടത്തി

പാലക്കാട്: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എ.വി ഗോപിനാഥ് സിപിഎമ്മിലേക്കെന്ന് സൂചന. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍, ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തി. ഗോപിനാഥിനൊപ്പം മറ്റു ചില കോണ്‍ഗ്രസ് നേതാക്കള്‍ കൂടി സിപിഎമ്മില്‍ ചേര്‍ന്നേക്കും.

ഇടത് നേതാക്കള്‍ ക്ഷണിച്ചാല്‍ നവകേരള സദസ്സില്‍ പങ്കെടുക്കുമെന്ന് ഗോപിനാഥ് പറഞ്ഞിരുന്നു. രാഷ്ട്രീയത്തിനപ്പുറം വികസനം ലക്ഷ്യമാക്കിയാണ് നവകേരള സദസ്സ് നടക്കുന്നതെന്നും, നാടിന്റെ വികസനത്തിനായി രാഷ്ട്രീയം നോക്കാതെ പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു ഗോപിനാഥിന്റെ പ്രതികരണം. നവ കേരള സദസ് പാലക്കാട് എത്തുന്നതിന് മുമ്പ് ഗോപിനാഥിന്റെ സിപിഎം പ്രവേശനം ഉണ്ടാകുമെന്നാണ് സൂചന.

Signature-ad

കോണ്‍ഗ്രസ് നേതൃത്വവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി അംഗത്വം രാജിവച്ച, മുതിര്‍ന്ന നേതാവാണ് എ.വി ഗോപിനാഥ്. കോണ്‍ഗ്രസ് വിട്ടശേഷം, സിപിഎമ്മിലേക്ക് നിരവധി തവണ ക്ഷണം ലഭിച്ചെങ്കിലും മുന്നണി മാറ്റത്തിന് ഗോപിനാഥ് താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല.

Back to top button
error: