അമലയുടെ പ്രണയം, വിവാഹ ജീവിതം… ആദ്യ വീഡിയോ പങ്കുവച്ച് ജഗദ് ദേശായി
സോഷ്യല്‍ മീഡിയ ഒരുപാട് കാലമായി കാത്തിരിയ്ക്കുന്ന വിവാഹമായിരുന്നു അമല പോളിന്റേത്. ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം അമല പോളിന്റെ അടുത്ത വിവാഹത്തെ കുറിച്ച് ഒരുപാട് ഗോസിപ്പുകള്‍ വന്നിരുന്നു. അങ്ങനെ അവസാനം എല്ലാ ഗോസിപ്പുകള്‍ക്കുമൊടുവില്‍ അമല പോള്‍ വിവാഹിതയായി. ജഗദ് ദേശായിയുമായുള്ള വിവാഹവും സോഷ്യല്‍ മീഡിയ ആഘോഷിച്ചു.
മനോഹരമായ വിവാഹം
മനോഹരമായ പ്രപ്പോസല്‍ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു വിവാഹം ചെയ്യാന്‍ പോകുന്ന സന്തോഷ വാര്‍ത്ത അമലയും ജഗദ് ദേശായിയും ആരാധകരെ അറിയിച്ചത്. അധികം വൈകാതെ വിവാഹ ചിത്രങ്ങളും പുറത്തുവന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന മനോഹരമായ ഒരു ചടങ്ങായിരുന്നു അത്. സിംപിള്‍ ആന്റ് ബ്യൂട്ടിഫുള്‍ എന്ന് ആളുകള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
ഭാഗ്യവാനാണ് എന്ന്
വിവാഹത്തിന് ശേഷവും, വിവാഹ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് അമല പോളിനോടുള്ള സ്നേഹം ജഗദ് ദേശായി പ്രകടമാക്കിയിരുന്നു. അമലയെ സ്വന്തമാക്കിയ താന്‍ ‘ഭാഗ്യവാന്’ എന്നാണ് ഒരു പോസ്റ്റിന് ക്യാപ്ഷനായി ജഗദ് നല്‍കിയിരുന്നത്. ഇപ്പോഴിതാ വിവാഹത്തിന്റെ വിശേഷങ്ങള്‍ അല്ലാതെ, വിവാഹ ശേഷമുള്ള ആദ്യത്തെ വീഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണ് അമലയുടെ ഭര്‍ത്താവ്
സിനിമ പോലെ
തു ഹായ് കഹന്‍ എന്ന ഹിന്ദി പാട്ടിന്റെ പശ്ചാത്തലത്തിലുള്ള മനോഹരമൊരു വീഡിയോ ആണ് പുറത്ത് വന്നിരിയ്ക്കുന്നത്. വീഡിയോയില്‍ അമലയും ജഗദും പ്രണയാദ്രരായി നില്‍ക്കുന്നത് കാണാം. ‘സിനിമയിലെ എന്നതുപോലെ ഫീല്‍ ചെയ്യുന്നു’ എന്നാണ് വീഡിയോയ്ക്ക് ജഗദ് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഇരുവരുടെയും ജോഡി പൊരുത്തത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നു.
അമലയുടെ പ്രണയ വിവാഹം
സിനിമകളില്‍ അഭിനയിക്കുന്നത് സെലക്ടീവാക്കിയതിന് ശേഷം അമല ഒരിടയ്ക്ക് ഒരുപാട് യാത്രകള്‍ ചെയ്യുമായിരുന്നു. അങ്ങനെ ഒരു യാത്രയിലാണ് സൂറത്ത് സ്വദേശിയായ ജഗദ് ദേശായിയെ പരിചയപ്പെടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഗോവയില്‍ ബിസിനസ്സ് നടത്തുന്ന ആളാണ് ജഗദ്.
View this post on Instagram