CrimeNEWS

തൊഴിൽരഹിതരായ ദമ്പതികൾ നാലുവയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു; മൂന്ന് പേരുടെ പേരുകൾ ചുവരിൽ എഴുതിയ ശേഷമായിരുന്നു ആത്മഹത്യ

ഹൈദരാബാദ്: തൊഴിൽരഹിതരായ ദമ്പതികൾ നാലുവയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു. ഹൈദരാബാ​ദിന് സമീപത്തെ വാരസിം​ഗുഡയിലാണ് ദാരുണ സംഭവം. വെള്ളിയാഴ്ച രാവിലെ ഗംഗാപുത്ര കോളനിയിലെ വീടിന്റെ വാതിൽ ബലമായി കുത്തിത്തുറന്ന് അകത്ത് കടന്നപ്പോഴാണൻ് സംഭവം കണ്ടത്. കെ സായ് കൃഷ്ണ (35), ഭാര്യ ചിത്രലേഖ (30), മകൾ തേജസ്വിനി എന്നിവരെയാണ് പൊലീസ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അയൽക്കാർ വാതിലിൽ മുട്ടി വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടർന്ന് വീട്ടുടമ പൊലീസിനെ വിളിക്കുകയായിരുന്നു.

മൂന്ന് പേരുടെ പേരുകൾ ചുവരിൽ എഴുതിയ ശേഷമായിരുന്നു ആത്മഹത്യ. അതേസമയം, മരണത്തിന് കാരണമൊന്നും വ്യക്തമാക്കിയില്ല. ചിത്രലേഖ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലത്ത് സയൻസ് എക്‌സിബിഷൻ നടത്തിയ സംഘത്തിലെ ജീവനക്കാരുടെ പേരുകളാണ് എഴുതിവെച്ചതെന്ന് പൊലീസ് പറഞ്ഞു. കൃഷ്ണ അടുത്ത കാലം വരെ ഒരു ക്യാബ് ഡ്രൈവറായി ജോലി ചെയ്തു. ദമ്പതികൾ കുറച്ചുകാലമായി തൊഴിൽരഹിതരാണ്. സാമ്പത്തിക കാരണമാണ് അവരുടെ കടുത്ത തീരുമാനത്തിന് പിന്നിലെ കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രി, ടിവിയിൽ നിന്നുള്ള ഉച്ചത്തിലുള്ള ശബ്ദം ശല്യപ്പെടുത്തുന്നതിനാൽ വീട്ടുടമ ദമ്പതികളെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വെള്ളിയാഴ്‌ച രാവിലെയും ടിവി ശബ്‌ദം കേട്ടു. മൊബൈലിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്നാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് എത്തിയാണ് വാതിൽ ബലമായി തുറന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: