KeralaNEWS

ഇലക്‌ട്രിക് വെഹിക്കിള്‍ പ്രൊഡക്റ്റ് ഡിസൈന്‍ എഞ്ചിനീയര്‍ കോഴ്‌സ് സൗജന്യമായി പഠിക്കാന്‍ അവസരം

തിരുവല്ല: ഇലക്‌ട്രിക് വാഹനങ്ങളോടുള്ള പ്രിയം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മികച്ച തൊഴിലും കരിയറും നേടാൻ സഹായിക്കുന്ന ഇലക്‌ട്രിക് വെഹിക്കിള്‍ പ്രൊഡക്റ്റ് ഡിസൈന്‍ എഞ്ചിനീയര്‍ കോഴ്‌സ് സൗജന്യമായി പഠിക്കാന്‍ അസാപ് അവസരമൊരുക്കുന്നു.

 തിരുവല്ല കുന്നന്താനം അസാപ് സ്‌കില്‍ പാര്‍ക്കിലെ ഇലക്‌ട്രിക്ക് വെഹിക്കിള്‍ സെന്ററില്‍ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുക. അസാപ് കേരളയുടെ ഇലക്‌ട്രിക് വാഹനങ്ങളുടെ വിവിധ കോഴ്‌സുകള്‍ക്ക് വേണ്ടി സജ്ജമാക്കിയ മികച്ച ലാബ് സൗകര്യത്തോടെ ഈ കോഴ്സ് പഠിക്കാം.

18 മുതല്‍ 45 വയസ്സ് വരെയുള്ളവര്‍ക്ക് ഈ സൗജന്യ കോഴ്സിന് അപേക്ഷിക്കാം. ക്ലാസുകള്‍ ഈ മാസം 20 മുതല്‍ തുടങ്ങും.കൂടുതല്‍ വിവരങ്ങള്‍ക്ക്: 96560 43142, 799 449 7989

അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP) കേരള ഗവൺമെൻ്റിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ഒരു സംരംഭമാണ്,

Back to top button
error: