KeralaNEWS

വിഴിഞ്ഞം പാക്കേജില്‍ അവഗണന; മന്ത്രി ദേവര്‍കോവിലിനെ കോവളത്ത് മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു

തിരുവനന്തപുരം: വിഴിഞ്ഞം പാക്കേജില്‍ അവഗണന ആരോപിച്ച് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരേ കോവളത്ത് മത്സ്യത്തൊഴിലാളികളുടെ വന്‍ പ്രതിഷേധം. വിഴിഞ്ഞം പാക്കേജുമായി ബന്ധപ്പെട്ട ധനസഹായവിതരണനായി കോവളത്തെത്തിയ മന്ത്രിയെ ഒരുവിഭാഗം മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു. ധനസഹായ പാക്കേജ് എല്ലാവര്‍ക്കും ലഭിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.

പാക്കേജിലെ ധനസഹായ വിതരണത്തിനായി കോവളത്തെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. ഇതിനിടെ ഒരുവിഭാഗം മന്ത്രിയെ തടഞ്ഞ് രംഗത്തെത്തി. ധനസഹായ വിതരണത്തില്‍ എല്ലാ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. നേരത്തെയും ധനസഹായം നല്‍കിയപ്പോള്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇത് രണ്ടാംതവണയാണ് ധനസഹായം നല്‍കുന്നത്.

Signature-ad

ചടങ്ങിലേക്ക് മന്ത്രി എത്തുമ്പോഴാണ് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും മന്ത്രിയെ തടയുകയും ചെയ്തത്. പിന്നീട് പോലീസ് വളരെ പണിപ്പെട്ട് മന്ത്രിയെ ചടങ്ങ് നടക്കുന്ന വേദിയിലെത്തിച്ചു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് പോലീസ് നീക്കി. വിഴിഞ്ഞം തുറമുഖം വരുന്നതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജോലി നഷ്ടമാകും. അവര്‍ക്കായുള്ള താത്കാലികാശ്വാസം എന്ന നിലയിലാണ് പാക്കേജ് പ്രഖ്യാപിച്ചത്.

Back to top button
error: