KeralaNEWS

കുത്തനെ ഇടിഞ്ഞ് മദ്യകച്ചവടം; മലയാളികള്‍ക്ക് മദ്യത്തോടുള്ള പ്രിയം കുറയുന്നുവോ ?

തിരുവനന്തപുരം: മലയാളികള്‍ക്ക് മദ്യത്തോടുള്ള പ്രിയം കുറയുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ മദ്യ ഉപഭോഗം തുടര്‍ച്ചയായി ഇടിയുന്ന പ്രവണതയാണ് കാണുവാൻ സാധിക്കുന്നത്.

നടപ്പ് സാമ്ബത്തിക വര്‍ഷത്തെ ആദ്യ ഏഴ് മാസങ്ങളില്‍ ഇന്ത്യൻ നിര്‍മ്മിത വിദേശ മദ്യം, വൈൻ, ബിയര്‍, വിദേശ നിര്‍മ്മിത വിദേശ മദ്യം എന്നിവയുടെയെല്ലാം വില്‍പ്പന ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

 ഓണക്കാലമായ ആഗസ്റ്റില്‍ മികച്ച വിറ്റുവരവ് നേടിയെങ്കിലും, മറ്റു മാസങ്ങളില്‍ എല്ലാം ഉപഭോഗത്തിന്റെ അളവ് തുടര്‍ച്ചയായി താഴേക്കാണ്. കേരള ബിവറേജസ് കോര്‍പ്പറേഷന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഒക്ടോബറില്‍ ഇന്ത്യൻ നിര്‍മ്മിത മദ്യത്തിന്റെ വില്‍പ്പന 1,321 കോടി രൂപയായാണ് കുറഞ്ഞത്. ഏപ്രിലില്‍ 1,456.34 കോടി രൂപയുടെ വില്‍പ്പന രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണ് അത്.

Signature-ad

 കഴിഞ്ഞ 7 മാസത്തിനിടെ 10,058.75 കോടി രൂപയുടെ ഇന്ത്യൻ നിര്‍മ്മിത മദ്യമാണ് വിറ്റിരിക്കുന്നത്.ഈ വര്‍ഷം ഏപ്രിലില്‍ 171.08 കോടി രൂപയുടെ ബിയര്‍ വിറ്റഴിച്ചപ്പോള്‍, ഒക്ടോബറിലെ വില്‍പ്പന 105.43 കോടിയായാണ് ചുരുങ്ങിയത്. ഏപ്രിലുമായി താരതമ്യം ചെയ്യുമ്ബോള്‍ ബിയറിന്റെ പ്രതിമാസ വില്‍പ്പനയില്‍ 65.65 കോടിയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്.

 അടുത്തിടെ വിദേശ നിര്‍മ്മിത മദ്യത്തിന് 12 ശതമാനം നികുതി കൂട്ടിയിരുന്നു. ഇതോടെയാണ് വിദേശ നിര്‍മ്മിത മദ്യത്തിന്റെ വില്‍പ്പന കുത്തനെ ഇടിഞ്ഞത്. സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ബെവ്കോ. അതുകൊണ്ടുതന്നെ മദ്യ വിൽപ്പനയിലെ കുറവ് കേരളത്തിന്റെ സാമ്ബത്തിക മേഖലയില്‍ കൂടുതൽ  പ്രതികൂലമായി ബാധിക്കും.

Back to top button
error: