കോഴിക്കോട്: കുറ്റ്യാടിയില്‍ തെലങ്കാന സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. വാണിമേല്‍ കോടിയൂറ സ്വദേശി ഇസ്മയിലാണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ പതിനാറിനാണ് തെലങ്കാന സ്വദേശിയായ യുവതിക്കു നേരെ കുറ്റ്യാടിയിലെ ഭര്‍തൃ വീട്ടില്‍ വെച്ചു പീഡന ശ്രമമുണ്ടായത്.
ഉറങ്ങി കിടക്കുകയായിരുന്ന യുവതിയെ മുഖം മൂടി ധരിച്ചെത്തിയയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കേസന്വേഷണം കാര്യക്ഷമമല്ലെന്ന് അതിക്രമത്തിനിരയായ യുവതിയും കുടുംബവും നേരത്തെ ആരോപിച്ചിരുന്നു. സംഭവം നടന്നു രണ്ടു മാസമാകുമ്പോഴാണ് പ്രതിയെ പിടികൂടിയത്.