CrimeNEWS

ഇടുക്കിയില്‍ വന്‍ തേക്ക് കൊള്ള; കേസെടുക്കാതെ വനം വകുപ്പ്

ഇടുക്കി: തേക്ക് കൊള്ളയ്‌ക്കെതിരേ നടപടിയെടുക്കാതെ അധികൃതര്‍. മുമ്പ് തേക്ക് മോഷണം നടന്നിട്ടുള്ള നഗരംപാറ ഡെപ്യൂട്ടി റേഞ്ചിലെ ഓഡിറ്റ് വണ്‍ ഭാഗത്തിന് മുകള്‍വശത്തുള്ള തേക്കു പ്ലാന്റേഷനിലെ പുന്നയാര്‍ ഭാഗത്തു നിന്നുമാണ് നിരവധി തേക്കുമരങ്ങള്‍ വെട്ടിക്കടത്തിയിരിക്കുന്നത്. തേക്കുമരങ്ങള്‍ മുറിച്ച് കടത്തിയിട്ടും വനം വകുപ്പ് ഇതുവരെ കേസെടുത്തിട്ടില്ല.

ജില്ലയിലെ ഏറ്റവും വലിയ വനം കൊള്ളയാണ് നേര്യമംഗലം റേഞ്ചിന് കീഴില്‍ വരുന്ന നഗരംപാറ ഡെപ്യൂട്ടി റേഞ്ചില്‍ പുന്നയാര്‍ തേക്ക് പ്ലാന്റേഷനില്‍ നടന്നിരിക്കുന്നത്. മുമ്പ് മൂന്ന് തേക്ക് മരങ്ങള്‍ മുറിച്ച് കടത്തിയ ഒഡിറ്റ് വണ്‍ ഭാഗത്തിന് മുകള്‍ വശത്തുള്ള തേക്ക് പ്ലാന്റേഷനില്‍ നിന്നാണ് ഇപ്പോള്‍ നിരവധി മരങ്ങള്‍ മുറിച്ച് കടത്തിയിരിക്കുന്നത്.

Signature-ad

വര്‍ഷങ്ങളായി ഈ മേഖലയില്‍ നിന്നും മരങ്ങള്‍ മുറിച്ച് കടത്തുന്നുണ്ടെന്നും മേഖലയില്‍ വാച്ചര്‍മാരെ നിയമിക്കാന്‍ ആവശ്യപ്പെട്ടിട്ടും നിയമിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥ ഒത്താശയോടെയാണ് മോഷണമെന്നും പ്രദേശത്തെ ആദിവാസി മൂപ്പന്‍ പറയുന്നു. മരങ്ങള്‍ മുറിച്ച് കടത്തിയത് അറിഞ്ഞിട്ടും പരിശോധന നടത്തുവാനോ കേസെടുക്കുവാനോ ഉദ്യോഗസ്ഥര്‍ ഇവിടേയ്ക്ക് എത്തിയിട്ടില്ല.

 

Back to top button
error: