തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കെട്ടിടത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്. പൊലീസ് ആസ്ഥാനത്തേക്ക് ഫോണ്‍വിളിച്ചയാളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും സെക്രട്ടേറിയറ്റിലും പരിസരത്തും പരിശോധന നടത്തി. പരിശോധനയില്‍ അസ്വാവികമായി ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.
കുളത്തൂര്‍ സ്വദേശിയായ നിതിനാണ് പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. മാനസികവെല്ലുവിളി നേരിടുന്നയാളാണ് യുവാവ് എന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിക്ക് 112 നമ്പരില്‍ ഭീഷണി സന്ദേശം എത്തിയിരുന്നു. അന്വേഷണത്തില്‍ വിദ്യാര്‍ഥിയാണ് ഫോണ്‍ വിളിച്ചതെന്ന് വ്യക്തമായിരുന്നു.