KeralaNEWS

പറഞ്ഞതില്‍ മാറ്റമില്ല, സഭയ്ക്ക് അഭിപ്രായം പറയാന്‍ സ്വതന്ത്ര്യമുണ്ട്; വിമര്‍ശനത്തിന് മറുപടിയുമായി സുരേഷ് ഗോപി

തൃശൂര്‍: അതിരൂപതയുടെ വിമര്‍ശനത്തിന് മറുപടിയുമായി ബിജെപി നേതാവും മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി. മണിപ്പൂരിനെക്കുറിച്ച് പറഞ്ഞതില്‍ മാറ്റമില്ലെന്നും സഭയ്ക്ക് അഭിപ്രായം പറയാന്‍ സ്വതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നില്‍ ആരെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിക്കു പറ്റിയ ആണുങ്ങള്‍ ഇല്ലാത്തതുകൊണ്ടാണോ തൃശൂരിലേക്ക് വരുന്നതെന്നും തിരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ലെന്നും തൃശൂര്‍ അതിരൂപതയുടെ നവംബര്‍ ലക്കത്തിലെ ‘മറക്കില്ല മണിപ്പുര്‍’ എന്ന തലക്കെട്ടോടു കൂടിയ ലേഖനത്തില്‍ വിമര്‍ശിച്ചിരുന്നു.

Signature-ad

മണിപ്പൂരിലും ഉത്തര്‍പ്രദേശിലും കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങളുണ്ടെന്ന് സുരേഷ് ഗോപിയുടെ പ്രസ്താവനയെ വിമര്‍ശിച്ച ലേഖനം, മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രിയോടോ ബിജെപി കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാന്‍ ആണത്തമുണ്ടോയെന്നും ചോദിച്ചിരുന്നു.

Back to top button
error: