LocalNEWS

മാലിന്യമുക്തം നവകേരളം: കോട്ടയത്ത് അവലോകന യോഗം ചേർന്നു

കോട്ടയം: മാലിന്യമുക്തം നവകേരളം കാമ്പയിൻ രണ്ടാംഘട്ടവുമായി ബന്ധപ്പെട്ട് ഓൺലൈൻ അവലോകനയോഗം ചേർന്നു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഹരിതകർമ്മസേന യൂസർ ഫീ കളക്ഷൻ, മാലിന്യസംസ്‌കരണം എന്നിവയിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ സ്വീകരിച്ച നടപടികളെക്കുറിച്ച് യോഗം വിലയിരുത്തി.

യൂസർ ഫീ കളക്ഷൻ 100 ശതമാനം പൂർത്തീകരിച്ച പഞ്ചായത്തുകളെ യോഗത്തിൽ അനുമോദിച്ചു. 50 മുതൽ 80 ശതമാനം വരെ യൂസർ ഫീ കളക്ഷൻ നേടിയ പഞ്ചായത്തുകൾ 100 ശതമാനത്തിലേക്ക് എത്തണമെന്ന് നിർദ്ദേശിച്ചു. ഘടകസ്ഥാപനങ്ങളിൽ മാലിന്യമാനേജ്‌മെന്റ് സംവിധാനം സ്ഥാപിക്കണമെന്നും ഓഫീസ് ശുചീകരണം പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനിച്ചു. സ്‌കൂൾ കുട്ടികളെ സംഘടിപ്പിച്ച് ഹരിതസഭ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, വി.ഇ.ഒ, അസിസ്റ്റന്റ് സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Back to top button
error: