KeralaNEWS

രാത്രിയിൽ യാത്രക്കാരുണ്ട്; ടിക്കറ്റ് എടുക്കില്ല

കെഎസ്ആർടിസി ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരുടെയും അനാസ്ഥയും ജോലിയുള്ള താല്പര്യമില്ലായ്മയും കാരണം പൊതുജനങ്ങൾക്ക് മാരകമായ  അസുഖങ്ങൾ പിടിപെട്ടാൽ അത്ഭുതപ്പെടാനില്ല.
യാത്ര അവസാനിപ്പിച്ച ശേഷം  ബസുകളുടെ ഡോറുകൾ  അടച്ചിടാത്തതിനാൽ തെരുവിൽ അലയുന്ന പലവിധ അസുഖങ്ങൾ ബാധിച്ച നായകൾ രാത്രിയിൽ  ഉറങ്ങുന്നത് കെഎസ്ആർടിസി സ്റ്റാൻഡിൽ പാർക്ക് ചെയ്തിട്ടുള്ള ബസുകളിലാണ്..
വൃത്തിഹീനമായി കിടക്കിന്ന ഇത്തരം ബസുകളിൽ  യാത്ര ചെയ്യുന്ന പൊതുജനങ്ങൾക്ക് മാരകമായ അസുഖങ്ങൾ പിടിപെടാനുള്ള സാദ്ധ്യതകൾ ഏറെയാണ്…  ഈ വിവരങ്ങൾ ദൃശ്യങ്ങൾ സഹിതം സ്റ്റേഷൻ മാസ്റ്ററുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും  വിഷയത്തിൽ അദ്ദേഹം നിസ്സഹായനാണ് എന്നാണ് പറഞ്ഞത്…ഈ ബസ് ഇത്തരത്തിൽ പാർക്ക് ചെയ്തുപോയ ഡ്രൈവറുടെ പേരിലും ഇത് ശ്രദ്ധിക്കാതിരുന്ന മറ്റ് ഉദ്യോഗസ്ഥരുടെ പേരിലും നടപടിയെടുക്കണം…
( കണ്ണൂർ KSRTC ഡിപ്പോയിൽ നിന്നുള്ള ദൃശ്യങ്ങൾ – സോഷ്യൽ മീഡിയ )

Back to top button
error: