കൊച്ചി: വാട്ടര്‍ മെട്രോ ടെര്‍മിനലുകളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനൊരുങ്ങി കെഎംആര്‍എൽ.ഊര്‍ജ്ജാവശ്യങ്ങളില്‍ 2024-ാടെ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സോളാര്‍ പാനല്‍ സ്ഥാപിക്കുന്നത്.
20 മെഗാവാട്ട് വൈദ്യുതിയാണ് കെഎംആര്‍എല്ലിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായി വരുന്നത്. എന്നാല്‍ ഇപ്പോള്‍ 11 മെഗാവാട്ട് വൈദ്യുതി മാത്രമാണ് നിലവിലുള്ള സോളാര്‍ പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
അതേപോലെ ഇപ്പോള്‍ മൂന്ന് റൂട്ടുകളിലായി 12 ബോട്ടുകളാണ് സര്‍വീസ് നടത്തുന്നത്. ഉടന്‍ തന്നെ നാല് റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കാനിരിക്കുകയുമാണ്.ഈയൊരു അവസരത്തിലാണ് കെഎംആര്‍എല്ലിന്റെ പുതിയ നീക്കം.
അടുത്തിടെ ഡല്‍ഹിയില്‍ നടന്ന അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ കോണ്‍ഫറന്‍സില്‍ മികച്ച ഹരിത സംരംഭത്തിനുള്ള ദേശീയതല അവാര്‍ഡ് കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസിന് ലഭിച്ചിരുന്നു.