IndiaNEWS

ജെറ്റ് എയര്‍വേയ്‌സിന്റെ 538 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ന്യൂഡൽഹി:ജെറ്റ് എയര്‍വേയ്‌സ് കേസുമായി ബന്ധപ്പെട്ട് 538 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി.

ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയല്‍, ഭാര്യ അനിത ഗോയല്‍, മകന്‍ നിവാന്‍ ഗോയല്‍ എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇഡിയുടെ നടപടി. 17 റസിഡന്‍ഷ്യല്‍ ഫ്ളാറ്റുകളും കൊമേഴ്‌സല്‍ കെട്ടിടങ്ങളും കണ്ടുകെട്ടിയവയില്‍ ഉൾപ്പെടും.

 ലണ്ടൻ, ദുബായ് എന്നിവിടങ്ങളിലും ഇന്‍ഡ്യയുടെ വിവിധ സംസ്ഥാനങ്ങളിലുമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.ഗോയല്‍ കുടുംബത്തിന്റെ സ്വത്തുക്കള്‍ക്ക് പുറമേ ജെറ്റ് എയര്‍ പ്രൈവറ്റ് ലിമിറ്റഡ്, ജെറ്റ് എന്റര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.

സെപ്റ്റംബര്‍ ഒന്നിന് നരേഷ് ഗോയലിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. വിവിധ രാജ്യങ്ങളില്‍ ട്രസ്റ്റുകളുണ്ടാക്കി നരേഷ് ഗോയല്‍ ഇന്‍ഡ്യയില്‍ നിന്നും പണം കടത്തിയെന്ന കേസിലാണ് അറസ്റ്റ്. വായ്പകളുപയോഗിച്ച്‌ അനധികൃതമായി സ്വത്ത് സമ്ബാദിച്ചുവെന്നും ആരോപണവുമുണ്ട്.

Back to top button
error: