മരംകോച്ചുന്ന തണുപ്പിനെ പിന്നിലാക്കി ഒരു യാത്ര പോകുമ്ബോള്‍ എന്തായിരിക്കുമല്ലേ.. കോടമഞ്ഞും തണുപ്പും കൂട്ടെത്തുന്ന കാലാവസ്ഥയില്‍ ബാംഗ്ലൂരില്‍ നിന്നും പോകാൻ പറ്റിയ ഇടമാണ് ശിവനസമുദ്ര വെള്ളച്ചാട്ടവും തലക്കാടും.
ചെലവ് കുറഞ്ഞ, ഏകദിന യാത്രകൾ ആഗ്രഹിക്കുന്നവര്‍ക്ക് ഉപയോഗപ്പെടുത്തുവാൻ പറ്റിയ ഒന്നാണ് ശിവനസമുദ്ര വെള്ളച്ചാട്ടവും തലക്കാടും. പാല്‍പോലെ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടവും മണ്ണിനടിയിലായ ക്ഷേത്രങ്ങളും കാഴ്ചയും കൗതുകവും നിറഞ്ഞ ഒരു ലോകത്തേയ്ക്കാണ് നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്.
ശിവനസമുദ്ര
ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ രണ്ടാമതുള്ള ശിവനസമുദ്ര മാണ്ഡ്യ ജില്ലയുടെയും ചാമരാജനഗര ജില്ലയുടെയും അതിര്‍ത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. ഭാരാചുക്കി, ഗഗനചുക്കി എന്നീ രണ്ടു വെള്ളച്ചാട്ടങ്ങളാണ് ശിവനസമുദ്രയുടേതായി ഉള്ളത്. കാവേരി നദിയിലെ ഈ വെള്ളച്ചാട്ടം ശിവന്റെ ജഡയില്‍ നിന്നും കാവേരി നദിയിലെ വെള്ളച്ചാട്ടം എന്ന നിലയില്‍ ശിവന്റെ സമുദ്രം എന്നാണ് ഇതിനെ വിളിക്കുന്നത്.
തലക്കാട്
മണ്ണിനടിയിലായ ചരിത്രങ്ങളുടെ നാടാണ് തലക്കാട്. കര്‍ണ്ണാടകയിലെ മരുഭൂമി എന്നു വിളിക്കപ്പെടുന്ന ഇവിടം കാവേരി നദീതീരത്തോട് ചേര്‍ന്നാണ് കിടക്കുന്നത്. മൈസൂരില്‍നിന്ന് 45 കിലോമീറ്റര്‍ അകലെ നരസിപൂരിനടുത്തു സ്ഥിതി ചെയ്യുന്ന തലക്കാട് ഒരുകാലത്ത് മുപ്പതിനടുത്ത് ക്ഷേത്രങ്ങളുണ്ടായിരുന്നുവത്രെ. പിന്നീട് ഏതോ കാരണത്താല്‍ അതെല്ലാം മണ്ണിനടിയില്‍ ആയെന്നാണ് വിശ്വാസം. 1200 ഏക്കറില്‍ ഈ മണല്‍ക്കാട് ഇന്ന് പരന്നു കിടക്കുന്നു.