KeralaNEWS

ശ്വാസതടസ്സവുമായെത്തി ; പിഞ്ചു കുഞ്ഞിന്റെ തൊണ്ടയില്‍ നിന്നും ചെമ്ബൻ വണ്ടിനെ പുറത്തെടുത്ത് തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി

തലശേരി:ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയില്‍ നിന്നും കൊമ്ബൻചെല്ലി വണ്ടിനെ പുറത്തെടുത്തു.തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലാണ് സംഭവം.

വെള്ളിയാഴ്ച്ച രാത്രി ശ്വാസതടസവുമായി ബന്ധപ്പെട്ട് വന്ന എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിലാണ് കൊമ്ബൻചെല്ലി വണ്ടിനെ കണ്ടെത്തിയത്.

അപ്പോള്‍ തന്നെ ആശുപത്രിയിലെ എമര്‍ജൻസി വിഭാഗവും കുട്ടികളുടെ വിഭാഗവും ഇ.എൻ.ടി. വിഭാഗവും സംയുക്തമായി ഇടപെട്ട് കുട്ടിയുടെ തൊണ്ടയില്‍ നിന്നും വണ്ടിനെ പുറത്തെടുത്ത് അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടി ആശുപത്രിയില്‍ സുഖംപ്രാപിച്ചു വരുന്നു.ചികിത്സ വൈകിയിരുന്നെങ്കില്‍ കുട്ടിയുടെ നില ഗുരുതരമാകുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Back to top button
error: