തിരുവനന്തപുരം: ഹമാസ് നടത്തുന്നത് ഭീകര പ്രവര്‍ത്തനമാണെന്ന നിലപാട് ഒരിടത്തും കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല.
കഴുത്ത് ഞെരിച്ചു കൊല്ലാൻ ശ്രമിക്കുമ്ബോളാണ് അവര്‍ പ്രതികരിച്ചത്.
അതിനെ ഭീകര പ്രവര്‍ത്തനമായി താൻ കാണുന്നില്ല. പൊരുതുന്ന ഫലസ്തീന് ഒപ്പമാണ് കോണ്‍ഗ്രസ്. മുസ്‍ലിം ലീഗ് റാലിക്കിടയിലെ പ്രസംഗത്തിന്റെ പേരില്‍ തരൂരിനെ ആരും ഒറ്റപ്പെടുത്താൻ നോക്കണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഗാസയിലെ ജനങ്ങള്‍ക്ക് ഇന്ത്യ പിന്തുണ നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
അതേസമയം, കോണ്‍ഗ്രസ് എല്ലാ കാലത്തും ഫലസ്തീന്റെ കൂടെയാണെന്ന് കെ.മുരളീധരൻ എം.പി വ്യക്തമാക്കി. ഹമാസ് നടത്തിയത് ആക്രമണമല്ല, ഇസ്രായേല്‍ വിളിച്ചു വരുത്തിയ സംഭവമാണെന്ന് ഐക്യരാഷ്ട്രസഭ തന്നെ പറഞ്ഞതാണ്. ഹമാസിനൊപ്പമാണ് കോണ്‍ഗ്രസ്. ഒരു വാക്ക് അടര്‍ത്തിയെടുത്തു കൊണ്ട് തരൂരിനെ ആക്രമിക്കുന്നത് ശരിയല്ലെന്നും കെ.മുരളീധരൻ പറഞ്ഞു.