CrimeNEWS

അര്‍ദ്ധനഗ്‌നനായി മുട്ടില്‍ ഇഴിഞ്ഞ് സീറ്റുകളുടെ അടുത്തേക്ക്; തിരുവനന്തപുരത്ത് തീയേറ്ററില്‍ മോഷണശ്രമം

തിരുവനന്തപുരം: സിനിമ തിയേറ്ററില്‍ കയറി അര്‍ദ്ധനഗ്‌നനായി മോഷണം നടത്തിയ പ്രതി സിസി ടിവി ക്യാമറയില്‍ കുടുങ്ങി. ആറ്റിങ്ങലിലെ തിയേറ്ററിലാണ് സംഭവം. കഴിഞ്ഞ ദിവസം സിനിമ കാണാന്‍ എത്തിയ രണ്ട് യുവതികളുടെ പഴ്‌സ് മോഷണം പോയിരുന്നു. പരാതി നല്‍കിയതിനെ തുടര്‍ന്ന് സിസി ടിവി പരിശോധിച്ചപ്പോഴാണ് പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചത്.

സിനിമ കാണാനെന്ന പേരില്‍ ആദ്യം എത്തുകയും സീറ്റില്‍ ഇരിക്കുന്നവരെ നോക്കി മനസ്സിലാക്കി വെച്ച യുവാവ് ഇന്റര്‍വെല്‍ സമയത്ത് പുറകില്‍ ആരും ഇല്ലാത്ത സ്ഥലത്ത് പോയിരുന്നു. തുടര്‍ന്ന് വിവസ്ത്രനായി മുട്ടില്‍ ഇഴഞ്ഞു ഓരോരുത്തരുടേയും സീറ്റിന് അടുത്തെത്തി മോഷണം നടത്തുകയായിരുന്നു.

Signature-ad

ഈ രീതിയില്‍ ഇയാള്‍ പതിവായി മോഷണം നടത്താറുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Back to top button
error: