KeralaNEWS

ഗവർണർ വീണ്ടും പോരിനിറങ്ങുന്നു, ‘ഏറ്റുമുട്ടാനാണ് തീരുമാനമെങ്കിൽ സ്വാ​ഗതം’ സർക്കാരിനെ വെല്ലു വിളിച്ച് ആരിഫ് മുഹമ്മദ് ഖാൻ

      രാജ്‌ഭവനുമായി ഏറ്റുമുട്ടനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെങ്കിൽ സ്വാ​​ഗതം ചെയ്യുന്നുവെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്ക് മുൻപാകെയുള്ള ബില്ലുകളിൽ ഉടനെയൊന്നും ഒപ്പിടില്ലെന്ന സൂചന വീണ്ടും ആവർത്തിച്ച ഗവർണർ ബില്ലുകളിൽ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ചാൽ വേണ്ട നടപടി സ്വീകരിക്കുമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി.

  ഗവര്‍ണര്‍ നിയമിച്ച വിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിലൂടെ സർക്കാരിന്റെ ഏറ്റുമുട്ടല്‍ മനോഭാവം വ്യക്തമാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Signature-ad

കെടിയു മുന്‍ വിസി സിസാ തോമസിന് അനുകൂലമായ ഹൈക്കോടതി വിധിയെ സ്വാ​ഗതം ചെയ്യുന്നു. അതേസമയം മന്ത്രിസഭ പാസാക്കിയ ഭൂനിയമ ഭേദഗതി ബില്ലില്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടി. ബില്ലിനെതിരെ പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി.
മന്ത്രിമാർക്ക് പകരം രാജ്ഭവനിൽ താൻ നേരിട്ട് ചെല്ലേണ്ടതില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരുമായി നിരന്തരം വെല്ലുവിളി തുടരുന്ന ഗവർണർ ദിവസങ്ങൾക്ക് മുൻപ് ബില്ലുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ പോകട്ടെ എന്ന് അഭിപ്രായപ്പെട്ടിരുന്നു. തനിക്കെതിരെ കോടതി വിധിയുമായി വരട്ടെയെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സർക്കാർ സുപ്രീംകോടതിയിൽ പോയാലും താൻ ഒരു സമ്മർദത്തിനും വ‍ഴങ്ങില്ലെന്നും ഗവർണർ പറഞ്ഞു

Back to top button
error: