KeralaNEWS

മണ്ഡലകാലത്തിന് മുമ്പേ ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം തുറക്കും; ഉദ്ഘാടനം നവംബര്‍ ആദ്യവാരം

തൃശൂര്‍: ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം നവംബര്‍ ആദ്യവാരം തുറന്നുകൊടുക്കും. മണ്ഡലകാല ആരംഭത്തിന് മുമ്പേ മേല്‍പ്പാലം തുറന്ന് കൊടുക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. എന്‍ കെ അക്ബര്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിലാണ് തീരുമാനം. മേല്‍പ്പാലത്തിന്റെ ഘടനാപരമായ പ്രവര്‍ത്തികളെല്ലാം പൂര്‍ത്തിയാക്കി.

ഹാന്‍ഡ് റീല്‍, ക്രാഷ് ഗാര്‍ഡ്, നടപ്പാത, പെയിന്റിങ്, ഡ്രെയിനേജ്, പാലത്തിലും സര്‍വീസ് റോഡിലും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കല്‍, പാലത്തിന് അടിയില്‍ ടൈല്‍ വിരിക്കല്‍ തുടങ്ങിയവയാണ് അവശേഷിക്കുന്ന ജോലികള്‍. ഇത് ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തീകരിക്കും. പണി പൂര്‍ത്തിയായ ശേഷം പാലത്തില്‍ ഭാരവാഹനങ്ങള്‍ കയറ്റി ഉറപ്പ് പരിശോധിക്കും.

Signature-ad

മേല്‍പ്പാലത്തിനു താഴെയുള്ള സ്ഥലത്ത് ഓപ്പണ്‍ ജിം, പ്രഭാത സവാരിക്കുള്ള സംവിധാനം, ഇരിപ്പിടം എന്നിവ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് നിര്‍മിക്കുന്നതിന്നാവശ്യമായ എസ്റ്റിമേറ്റ് അടിയന്തരമായി തയ്യാറാക്കി നല്‍കാന്‍ ഗുരുവായൂര്‍ നഗരസഭാ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ യോഗം ചുമതലപ്പെടുത്തി. നിര്‍മാണസ്ഥലം സന്ദര്‍ശിച്ച് എംഎല്‍എ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

 

Back to top button
error: